ലത്തീൻ ഡിസംബർ 27 യോഹ. 20: 1a, 2-8 (സുവിശേഷകനായ യോഹന്നാൻ) സ്നേഹപ്രതീകം

“എന്നാല്‍, മറ്റേ ശിഷ്യന്‍ പത്രോസിനേക്കാള്‍ കൂടുതല്‍ വേഗം ഓടി ആദ്യം കല്ലറയുടെ അടുത്തെത്തി” (യോഹ. 20:4).

ശിഷ്യഗണത്തിൽ യേശുവിന്റെ അരുമശിഷ്യൻ എന്ന് സുവിശേഷത്തിൽ വിശേഷിപ്പിക്കപ്പെടുന്ന സുവിശേഷകനായ യോഹന്നാനെ സ്നേഹത്തിന്റെ “പ്രതീകാത്മക വ്യക്തിരൂപം” (Symbol of Love) ആയിട്ടാണ് സുവിശേഷം അവതരിപ്പിക്കുന്നത്. യോഹന്നാൻ ഗുരുവിനെയും ഗുരു യോഹന്നാനെയും ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു. ഇതിന്റെ തെളിവുകൾ വിശുദ്ധ ഗ്രന്ഥത്തിൽ കാണാം.

1. യേശുവിന്റെ പരസ്യജീവിതത്തിൽ – ജായ്റോസിന്റെ മകളെ ഉയിർപ്പിക്കൽ, രൂപാന്തരീകരണം,  ഗത്സമെന്‍ തോട്ടത്തിലെ കഠിനദുഃഖം തുടങ്ങിയ സുപ്രധാന നിമിഷങ്ങളിളെല്ലാം യേശുവിനോടൊത്ത് യോഹന്നാന്റെ സാന്നിധ്യമുണ്ട്.

2. കടലിലെ അത്ഭുതകരമായ മീൻപിടുത്തം നടക്കുന്ന വേളയിൽ യേശു ജലത്തിനു മുകളിലൂടെ നടക്കുമ്പോൾ, മറ്റ് ശിഷ്യർ ഭൂതം എന്നു വിളിച്ച് ഭയപ്പെട്ട്‌ കരയുമ്പോൾ ഗുരുവിനെ ആദ്യമേ തിരിച്ചറിയുന്നത് യോഹന്നാൻ ആണ് (യോഹ. 21:7).

3. യേശുവിന്റെ പീഡാസഹനങ്ങളുടെ നിമിഷങ്ങളിൽ കുരിശിൻചുവടു വരെ അവനെ അനുഗമിച്ചത് യോഹന്നാൻ മാത്രമാണ് (യോഹ. 19:26).

4. യേശു മരിച്ചവരിൽ നിന്നും ഉയിർത്തുവെന്ന് ആദ്യം വിശ്വസിച്ചത് യോഹന്നാനാണ് എന്നതിന്റെ തെളിവാണ് അവൻ അവൻ പത്രോസിനേക്കാൾ വേഗത്തിൽ കല്ലറയിലേക്ക് ഓടിയെത്തുവെന്നത് (യോഹ. 20:4).

5. “ദൈവം സ്നേഹമാകുന്നു” എന്ന ദൈവത്തെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ നിർവചനം നൽകുന്നത് യോഹന്നാനാണ് (1 യോഹ. 4:8).

സ്നേഹത്തിലാണ് മറ്റൊരാളെ ആഴത്തിൽ മനസിലാക്കാൻ ഒരാൾക്ക് സാധിക്കുന്നത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.