ലത്തീൻ ഡിസംബർ 25 യോഹ. 1: 1-18 ക്രിസ്തുമസ് 

“വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു – കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം” (യോഹ. 1:14).

ക്രിസ്തുമസ് എന്നത് പ്രഥമമായി കോമളമുഖിയായ ഒരു കുഞ്ഞ്, ക്രിസ്തുചരിത്രത്തിൽ ജനിച്ചതിന്റെ ജന്മദിനാഘോഷമല്ല, മറിച്ച് വചനമായ ദൈവം മാംസം ധരിച്ച് മനുഷ്യകുലത്തോടൊപ്പം വസിച്ചതിന്റെ ആഘോഷമാണ്. എവിടെയൊക്കെ മനുഷ്യൻ ദൈവസാന്നിധ്യം അനുഭവിക്കുന്നുവോ അവിടെയൊക്കെ  ക്രിസ്തുമസ് ആവർത്തിക്കപ്പെടുന്നു. ദൈവസാന്നിധ്യാനുഭവത്തിന്റെ ക്രിസ്തുമസ് ആശംസിക്കുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.