ലത്തീൻ ഡിസംബർ 24 ലൂക്കാ 1: 67-79 കൃതജ്ഞതാ ഗീതം

സക്കറിയായ്ക്കു നൽകപ്പെട്ട ഒൻപതു മാസത്തെ നിശബ്ദത ഭാര്യയായ എലിസബത്തിന്റെ വാർദ്ധക്യത്തിലെ ഗർഭധാരണത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതയുടെ ആഴങ്ങളെ ധ്യാനപരിചിന്തനങ്ങളിലൂടെ മനസിലാക്കാൻ അവനെ സഹായിച്ചു. ദൈവത്തിന്റെ നിഗൂഢവഴികളെക്കുറിച്ച് നന്ദി പറയുന്ന സക്കറിയായുടെ സ്തോത്രഗീതമാണ് ബെനെഡിക്ത്തൂസ് (Benedictus).

തന്റെ അനേക വർഷത്തെ ദൈവാലയ ശുശ്രൂഷയ്ക്ക് ദൈവം നൽകിയ സമ്മാനമായി യോഹന്നാന്റെ ജനനത്തെ സക്കറിയ കാണുന്നില്ല. അതുപോലെ, “നീയോ കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകന്‍ എന്നു വിളിക്കപ്പെടും. കര്‍ത്താവിന് വഴിയൊരുക്കാന്‍ അവിടുത്തെ മുമ്പേ നീ പോകും” എന്ന വാക്കുകളിലൂടെ യോഹന്നാൻ തന്റെ മകൻ എന്നതിനേക്കാൾ ദൈവത്തിന്റെ മകനായിട്ടാണ് അവൻ കാണുന്നത്.

സക്കറിയായെപ്പോലെ ഹൃദയത്തിൽ നിറവുള്ളവർക്കാണ് ജീവിതത്തെ തന്നെ കൃതജ്ഞതയുടെ സ്തോത്രഗീതമാക്കാൻ സാധിക്കുക. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.