ലത്തീൻ ഡിസംബർ 23 ലൂക്കാ 1: 57-66 (യോഹന്നാന്റെ ജനനം) മഹത്വനിദാനം

“കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും എന്ന് ചിന്തിച്ചു തുടങ്ങി. കര്‍ത്താവിന്റെ കരം അവനോടു കൂടെ ഉണ്ടായിരുന്നു” (ലൂക്കാ 1:66).

യോഹന്നാൻ എന്ന പേരിന്റെ അർത്ഥം ‘ദൈവം ധന്യനാണ്, കൃപാലുവാണ് ‘ എന്നൊക്കെയാണ്. ക്രിസ്തുവിന് വഴിയൊരുക്കുക എന്ന മഹത്തായ ദൈവീക ദൗത്യം ഏറ്റെടുത്ത വ്യക്തി എന്നതല്ല യോഹന്നാന്റെ മഹത്വത്തിനാധാരം. മറിച്ച്, വിശ്വസ്ഥതാപൂർണ്ണമായ പ്രതികരണത്തിലാണ്. കഠിനതാപസം, ലാളിത്യം, വിനയം, പ്രവാചക തീക്ഷ്ണത തുടങ്ങിയ പ്രത്യേകതകൾ അടങ്ങിയ ജീവിതശൈലിയിലൂടെ യോഹന്നാൻ തന്റെ ജീവിതം ശ്രേഷ്ഠമാക്കി.

ജനനം കൊണ്ടു മാത്രം ക്രൈസ്തവവന്റെ ജന്മം മഹത്തരമാകുന്നില്ല മറിച്ച്, ക്രൈസ്തവ ജീവിതസാക്ഷ്യമാണ് മഹത്വനിദാനം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.