ലത്തീൻ ഡിസംബർ 22 ലൂക്കാ 1: 46-56 കൃതജ്ഞതാ സ്തോത്രം 

തന്റെ അനുഗ്രഹത്തിന്റെ ഉറവിടം ദൈവമാണ് എന്ന് ആത്മാവിൽ അനുഭവിക്കുന്ന മറിയത്തിന്റെ വാക്കുകളാണ് “ശക്തനായവന്‍ എനിക്ക് വലിയ കാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്‌” എന്നത്.

ഈ ദൈവാനുഭവമുള്ള വ്യക്തിയുടെ ആന്തരീകജീവിതത്തിന്റെ സദ്ഗുണങ്ങളാണ് ആനന്ദം, കൃതജ്ഞത, എളിമ എന്നിവ.

1. ആനന്ദം (Rejoice):- “എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു” (വാക്യം 47). ആനന്ദം എന്നത് ഇന്ദ്രിയാനുഭവമല്ല മറിച്ച്,  ആത്മാവിന്റെ അനുഭവമാണ്. ദൈവം ഒരു വ്യക്തിയിലൂടെ പ്രവർത്തിക്കുന്നു എന്ന തിരിച്ചറിവാണ് ഈ അനുഭവം ജനിപ്പിക്കുന്നത്.

2. കൃതജ്ഞത (Gratitude):- “എന്റെ ആത്മാവ്‌ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു” (വാക്യം 46). ദൈവതിരുമുമ്പിൽ അയോഗ്യതയുടെ ചിന്ത, കൃതജ്ഞതാബോധം ജനിപ്പിക്കുന്നു.

3. എളിമ (Humility):- “ശക്തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി” (വാക്യം 52). എളിമയുള്ള ഹൃദയം ദൈവത്തിനും ആത്ഭുതങ്ങൾ പ്രവർത്തിക്കാൻ ഒരിടം ശേഷിപ്പിക്കുന്നു.

ഹൃദയത്തിൽ കൃതജ്ഞതയിലും ആനന്ദത്തിലും ദൈവത്തെ വഹിക്കുന്ന എളിയദാസരാണ് ദൈവമക്കൾ. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.