ലത്തീൻ ഡിസംബർ 14 മത്തായി 21: 28-32 പാപാഭിമുഖ്യം

“എന്തെന്നാല്‍, യോഹന്നാന്‍ നീതിയുടെ മാര്‍ഗ്ഗത്തിലൂടെ നിങ്ങളെ സമീപിച്ചു; നിങ്ങള്‍ അവനില്‍ വിശ്വസിച്ചില്ല. എന്നാല്‍ ചുങ്കക്കാരും വേശ്യകളും അവനില്‍ വിശ്വസിച്ചു. നിങ്ങള്‍ അതു കണ്ടിട്ടും അവനില്‍ വിശ്വസിക്കത്തക്കവിധം അനുതപിച്ചില്ല” (മത്തായി 21:32).

മുന്തിരിത്തോട്ടത്തിൽ ജോലി ചെയ്യാനുള്ള പിതാവിന്റെ വിളി ആദ്യം നിരസിച്ച് പിന്നീട് മാനസാന്തരപ്പെട്ട് “പശ്ചാത്തപിക്കുന്ന പുത്രൻ” യഹൂദസമൂഹം പാപികളായി കണ്ടിരുന്ന ചുങ്കക്കാർ, വേശ്യകൾ തുടങ്ങിയവരെ പ്രതിനിധീകരിക്കുന്നു. അവർ ആദ്യം പാപപൂർണ്ണമായ ജീവിതം നയിച്ചിരുന്നെങ്കിലും സ്നാപകയോഹന്നാന്റെ ആഹ്വാനത്തിൽ പശ്ചാത്തപിക്കുകയും അവരുടെ ജീവിതങ്ങളെ നവികരിച്ച് മാനസാന്തരപ്പെടുകയും ചെയ്തു.

എന്നാൽ ആദ്യം പോകാൻ സമ്മതിക്കുകയും പിന്നീട് വാക്കുകൾ പാലിക്കാതിരിക്കുകയും ചെയ്ത “അവിശ്വസ്‌ത പുത്രൻ” യഹൂദ മതപ്രമാണിമാരായ ഫരിസേയരെയും നിയമജ്ഞരെയും പ്രതിനിധീകരിക്കുന്നു. അവർ പ്രത്യക്ഷത്തിൽ മതാത്മക ജീവിച്ചിരുന്നവരായിരുന്നു എങ്കിലും യോഹന്നാന്റെ മാനസാന്തരത്തിനുള്ള ആഹ്വാനത്തിന് ചെവികൊടുക്കാത്തവരായിരുന്നു.

ദൈവം മനുഷ്യർക്ക് നല്ലത് ചെയ്യുമെന്നറിഞ്ഞിട്ടും ദൈവഹിതത്തെ എതിർക്കാനുള്ള മനുഷ്യരിൽ കാണുന്ന “പാപാഭിമുഖ്യം” (Concupiscence) എന്ന സഹജപ്രവണതയുടെ മൂർത്തിഭാവമാണ് അവിശ്വസ്‌ത പുത്രൻ. ആദ്യത്തെ മാതാപിതാക്കളിൽ നിന്ന് അവരുടെ ആദ്യപാപത്തിന്റെ ഫലമായി നമുക്ക് പാരമ്പര്യമായി ലഭിക്കുന്ന ദുർബലതയാണ് ഈ പാപാഭിമുഖ്യം. പാപാഭിമുഖ്യത്തിനുള്ള മറുമരുന്നായ പശ്ചാത്താപം അഥവാ മനപരിവർത്തനം ക്രിസ്തുമസിനുള്ള ഏറ്റവും നല്ല തയ്യാറെടുപ്പാണ്. ആമേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.