ലത്തീൻ ഡിസംബർ 12 ലൂക്കാ 3: 10-18 വിനീത സാക്ഷ്യം

“യോഹന്നാന്‍ അവരോടു പറഞ്ഞു: ഞാന്‍ ജലം കൊണ്ട് സ്‌നാനം നല്‍കുന്നു. എന്നാല്‍, എന്നേക്കാള്‍ ശക്തനായ ഒരുവന്‍ വരുന്നു. അവന്റെ ചെരിപ്പിന്റെ കെട്ട്‌ അഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല. അവന്‍ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങള്‍ക്ക് സ്‌നാനം നല്‍കും” (ലൂക്കാ 3:16).

സുവിശേഷം അവതരിപ്പിക്കുന്ന സ്നാപകയോഹന്നാന്റെ ചിത്രം പ്രവാചക തീഷ്ണതയാൽ ജ്വലിക്കുന്ന വ്യക്തിത്വത്തിന്റെയും തീവ്രവിരക്തിയുടെ ജീവിതശൈലിയിലൂടെയും ആധികാരികതയുടെ വചനങ്ങളിലൂടെയും ആണ്. എന്നാൽ ഇന്നത്തെ സുവിശേഷം യോഹന്നന്റെ വ്യത്യസ്തമായ ഒരു സ്വഭാവം വെളിപ്പെടുത്തുന്നു. “അവന്റെ ചെരിപ്പിന്റെ കെട്ട്‌ അഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല” എന്നു പറയുന്ന സ്നാപകൻ എളിമയുടെ ഉദാത്ത മാതൃകയാണ്. രക്ഷകനുമായുള്ള ബന്ധത്തിൽ താൻ ആരാണെന്ന വ്യക്തമായ ചിത്രം സ്നാപകന്റെ മനസിലുണ്ട്.

തന്റെ വാക്കുകളും ജീവിതശൈലിയും നൽകിയ പ്രചാരം അവനെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചപ്പോഴും എളിമയോടെ അവൻ അരുൾചെയ്യുകയാണ്, തന്റെ പിന്നാലെ വരുന്ന ദൈവപുത്രന്റെ ചെരിപ്പിന്റെ കെട്ട്‌ അഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല എന്ന്.

എളിമയുള്ള ഹൃദയമാണ് രക്ഷകന്റെ ജനനത്തിനായി ഒരുക്കാവുന്ന ഏറ്റവും യോഗ്യമായ പുൽക്കൂട്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.