ലത്തീൻ ഡിസംബർ 07 മത്തായി 18: 12-14 ഇടയഹൃദയം

“കണ്ടെത്തിയാല്‍ അതിനെക്കുറിച്ച്‌, വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റിയൊമ്പതിനെക്കുറിച്ച്‌ എന്നതിനേക്കാള്‍ അവന്‍ സന്തോഷിക്കുമെന്ന്‌ സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു “(മത്തായി 18:13).

ഏശയ്യ പ്രവാചകൻ പറയുന്നു: “നമ്മുടെ വഴികളല്ലാ ദൈവത്തിന്റെ വഴികൾ” (ഏശയ്യ 55:8). നഷ്ടപ്പെട്ടു പോയ ആടിനെ അന്വേഷിച്ചു പോകുന്ന നല്ലിടയന്റെ ചിത്രം ഇതിന് ഉദാഹരണമാണ്. മനുഷ്യൻ  ഭൂരിപക്ഷാടിസ്ഥാനത്തിൽ (Democracally) കാര്യങ്ങളെ വിലയിരുത്തുമ്പോൾ ദൈവം മനുഷ്യനെ നോക്കുന്നത് മാനുഷികമൂല്യത്തിന്റെ (Humanocratic) അടിസ്ഥാനത്തിലാണ്. നിലത്തു വീഴുന്ന ഒരു കുരുവി പോലും ദൈവത്തിന് അമൂല്യമാണ്. ഭൂരിപക്ഷം സുരക്ഷിതമായിരിക്കുമ്പോൾ ലോകത്തിന് തൃപ്തിയാണ്. മനുഷ്യന്റെ വ്യക്തിമൂല്യത്തിന് പ്രാധാന്യമില്ല.

ലോകം അനുകരണീയമായതിലും വിശിഷ്ടമായതിലും ആനന്ദിക്കുമ്പോൾ നഷ്ടപ്പെട്ടതിന്റെ തിരിച്ചുവരവിലാണ് ആനന്ദിക്കുന്നത്. ലോകം മികച്ചതിനെ അഭിനന്ദിക്കുമ്പോൾ ജീവിതപരിവർത്തനത്തിലാണ് ദൈവം ആനന്ദിക്കുന്നത്. നല്ലിടയനായ ദൈവം പാപം മൂലം ഓടിയകന്ന്  ചെന്നായസദൃശ്യമായ പാപത്തിന്റെ കരങ്ങളിൽ നിപതിച്ച മനുഷ്യകുലത്തെ രക്ഷിക്കാനായി ആടിനു തുല്യം മനുഷ്യനായി അവതരിച്ചതിന്റെ അനുസ്‍മരണമാണ് തിരുപ്പിറവി. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.