ലത്തീൻ ഡിസംബർ 04 മത്തായി 9:35-10:1,5a, 6-8 ഗുണഭോക്താവും ഉപകർത്താവും

“ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായി തന്നെ കൊടുക്കുവിന്‍” (മത്തായി 10:8). നാമെല്ലാവരും ദൈവിക കൃപയുടെ ഗുണഭോക്താക്കളാണ് (Beneficiaries). അതിനാൽ നാം മറ്റുള്ളവർക്ക് ആ കൃപകളുടെ ഉപകർത്താക്കളാകണം (Benefactors).

ഒരു ഗുണഭോക്താവ് ഉപകർത്താവായി മാറുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മറിയം. അവൾ ലോകത്തിനായി ദൈവവചനത്തെ (യേശു) കാത്തിരിക്കുകയും സ്വീകരിക്കുകയും നൽകുകയും ചെയ്തു. മംഗളവാർത്താ രഹസ്യത്തിലൂടെ വചനത്തെ ഉദരത്തിൽ സ്വീകരിച്ച് അവൾ ദൈവകൃപയുടെ ഏറ്റവും വലിയ ഗുണഭോക്താവാകുകകയും അവളിലൂടെ ദൈവപുത്രൻ അവതാരം ചെയ്തപ്പോൾ അവൾ  മനുഷ്യരാശിയുടെ ഏറ്റവും വലിയ ഉപകർത്താവാകുകയും ചെയ്തു. ചെലവില്ലാതെ സൗജന്യസമ്മാനമായി അവൾ ദൈവവചനം സ്വീകരിച്ചപ്പോൾ പ്രതിഫലമില്ലാതെ തന്നെ അവൾ അവനെ ലോകത്തിന് നൽകി.

വചനമായ ദൈവപുത്രനെ സ്വീകരിക്കുക വഴി ഗുണഭോക്താവും (Beneficiary) പ്രസവിച്ച്‌ ലോകത്തിനു  നൽകുക വഴി ഉപകർത്താവും (Benefactor) ആയ മറിയം ഏറ്റവും മഹത്തായ ആഗമന മാതൃകയാണ് (Advent Model). ആമേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.