ലത്തീൻ നവംബർ 27 ലൂക്കാ 21: 34-36 ജാഗരണം

“സംഭവിക്കാനിരിക്കുന്ന ഇവയില്‍ നിന്നെല്ലാം രക്ഷപെട്ട്‌ മനുഷ്യപുത്രന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ട കരുത്ത് ലഭിക്കാന്‍ സദാ പ്രാര്‍ത്ഥിച്ചുകൊണ്ട് ജാഗരൂകരായിരിക്കുവിന്‍” (ലൂക്കാ 21:36).

ജാഗരണം (Vigilance) അഥവാ ആത്മീയജാഗ്രത എന്നത് ക്രിസ്തുവിന്റെ രണ്ടാം വരവിനായി ഒരുങ്ങുന്ന ദൈവമക്കൾക്ക് അത്യാവശ്യം ഉണ്ടായിരിക്കേണ്ട ആത്മീയഗുണമാണ്. സമയം എന്ന ദൈവീകദാനത്തെ അതിന്റെ  രക്ഷാകര മൂല്യത്തിന്റെ അടിസ്ഥാനത്തിൽ സമീപിക്കുന്നതാണ് ജാഗരണം. ക്രിസ്തുവിന്റെ രണ്ടാം വരവിനെക്കുറിച്ച് അമിതമായി ഉത്കണ്ഠപ്പെട്ട് വർത്തമാനകാലം ഭാരപ്പെടുത്തുന്നത് വിഡ്ഢിത്തവും എന്നാൽ ജാഗ്രത വിവേകവും ആണ്.

ജാഗ്രത ഒരു വർത്തമാനകാല വ്യവഹാരമാണ്. അതിനാൽ ആത്മീയഭാവി ഉറപ്പു വരുത്തേണ്ടത് വർത്തമാനകാലത്ത് സ്വർഗത്തെ ലക്ഷ്യമാക്കി നിർദോഷകരമായ ജീവിതം നയിക്കുന്നതിലൂടെയാണ്. ഇന്നാണ് രക്ഷയുടെ സർവ്വോത്തമദിനം; ഈ നിമിഷം സർവ്വോത്തമ നിമിഷവും. ഇന്നലെകൾ ചരിത്രവും നാളെ നിഗൂഢവുമാണ്; എന്നാൽ ഇന്ന് അനുഗ്രഹവുമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.