ലത്തീൻ നവംബർ 26 ലൂക്കാ 21: 29-33 അന്ത്യകാല രഹസ്യം

“അവ തളിര്‍ക്കുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നു എന്നു നിങ്ങള്‍ അറിയുന്നു” (ലൂക്കാ 21:30).

കാലാവസ്ഥാ വ്യതിയാനമനുസരിച്ച് വൃക്ഷങ്ങളുടെ ശരീരഭാഷയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളെ വീക്ഷിക്കുന്നത് ചില ആത്മീയപാഠങ്ങൾക്ക് ഉപകരിക്കും. ശരത്കാലത്ത് (Autumn) ശീതകാലം (Winter) സൃഷ്ടിക്കുന്ന കഷ്ടതകളെ ചെറുക്കൻ അതിനായി വൃക്ഷങ്ങൾ ഇല പൊഴിച്ച് സുപ്തമായി നിൽക്കുന്നു. തുടർന്ന് വസന്തകാലത്തിന്റെ (Spring) ആരംഭത്തിൽ പുതുശാഖകളും ഇലകളും തളിർക്കുകയും ഗ്രീഷ്മത്തിൽ (Summer) വൃക്ഷങ്ങൾ പുഷ്പിതമാവുകയും ചെയ്യുന്നു. ഗ്രീഷ്മത്തിലെ നിർജ്ജീവതയിൽ നിന്നും വസന്ത-ഗ്രീഷ്മകാലങ്ങളിൽ പുനർജ്ജനിക്കുന്നു. പ്രകൃതിയുടെ ഈ ചംക്രമണശൈലി അന്ത്യകാല രഹസ്യത്തെ  ഗ്രഹിക്കാൻ സഹായിക്കുന്നു.

അവസാന കാലങ്ങളിൽ കഷ്ടതകളും ഭയാനകമായ സംഭവങ്ങളും ഉണ്ടാകും. വൃക്ഷങ്ങൾ കഷ്ടതകളുടെ ഗ്രീഷ്മത്തിൽ കൂടി കടന്നുപോകുന്നതു പോലെ ക്രിസ്തുശിഷ്യർക്കും കഷ്ടതകളുടെ ദിവസങ്ങളിൽ കൂടി കടന്നുപോകേണ്ടിവരും. എന്നാൽ വിശ്വസ്തരായ ക്രിസ്തുശിഷ്യർക്ക് ആ ദിനങ്ങൾ ദണ്ഡനവിധിയുടെ (Condemnation) ദിനങ്ങളല്ല മറിച്ച്, രക്ഷയുടെ ഒരു കാലഘട്ടമായിരിക്കും.

അന്ത്യദിനങ്ങളെക്കുറിച്ചുള്ള ചിന്ത ക്രിസ്തുശിഷ്യരിൽ ഭയവും ഉൽക്കണ്ഠയും അല്ല ജനിപ്പിക്കുന്നത് മറിച്ച്, വിശ്വാസവും പ്രതീക്ഷയുമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.