ലത്തീൻ നവംബർ 25 ലൂക്കാ 21: 20-28 പ്രത്യർപ്പണ ദിനം

“ഇവ സംഭവിക്കാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ ശിരസുയര്‍ത്തി നില്‍ക്കുവിന്‍. എന്തെന്നാല്‍, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു” (ലൂക്കാ 21:28).

ജെറുസലേം നഗരത്തിന്റെ നശീകരണം ലോകാവസാനത്തിന്റെ പരോക്ഷസൂചകമാണ്. ക്രിസ്ത്യാനിക്ക് ലോകാവസാനം പ്രതീക്ഷയുടെയും രക്ഷയുടെയും സമയമാകയാൽ ദുരിതങ്ങളും പീഡകളും അവന് ക്ഷണികവും കടന്നുപോകുന്നതുമാണ്. അന്ത്യദിനങ്ങൾ ക്രൈസ്തവന് നശീകരണത്തിന്റെയും (Destruction) വിനാശത്തിന്റെയും (Devastation) ദിനമല്ല മറിച്ച്, പ്രത്യർപ്പണത്തിന്റെയും (Restitution) വീണ്ടെടുക്കലിന്റെയും (Restoration) ദിനമാണ്. അതിനാൽ,  ഉത്കണ്ഠയുടെയും ഭയത്തിന്റെയും പ്രകാശനമായി തല കുനിച്ചു നിൽക്കാതെ പ്രതീക്ഷയുടെ പ്രതീകമായി തലയുയർത്തി നിൽക്കണം ക്രൈസ്തവർ.

സ്വർഗത്തിലേക്ക് കണ്ണും നട്ട് ജീവിക്കുന്നവർക്ക് അന്ത്യദിനം ദൈവദർശനത്തിന്റെ ആനന്ദ ദിനമാണ്. പാപികൾക്കോ തീരാദുഃഖത്തിന്റെ ദിനവും. ആമ്മേൻ. 

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.