ലത്തീൻ നവംബർ 23 ലൂക്കാ 21: 5-11 മാനവിക-മതവിശ്വാസം

“ചില ആളുകള്‍ ദേവാലയത്തെപ്പറ്റി, അത്‌ വിലയേറിയ കല്ലുകളാലും കാണിക്കവസ്‌തുക്കളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നല്ലോ എന്നു പറഞ്ഞു. അവന്‍ അവരോടു പറഞ്ഞു:…” (ലൂക്കാ 21:5).

ദൈവാലയാങ്കണത്തിൽ നിൽക്കുമ്പോൾ ശിഷ്യരുടെ ശ്രദ്ധ ദൈവാലയത്തിന്റെ ശോഭയിലും പ്രൗഡിയിലുമാണെങ്കിൽ യേശുവിന്റേത്, തനിക്കുള്ളതെല്ലാം ഭണ്ഡാരത്തിൽ നിക്ഷേപിക്കുന്ന വിധവയിലാണ്. ഇവ രണ്ടിനെയും രണ്ട് മതവിശ്വാസ സമീപനങ്ങളായി കാണാം. യേശുവിന്റെ നോട്ടത്തെ “മാനവീക-മതവിശ്വാസം” (Person Oriented Religion) ആയും ശിഷ്യന്മാരുടേത് “സ്ഥാപന കേന്ദ്രീകൃത മതവിശ്വാസം” (Structure Oriented Religion) എന്നും പറയാം.

ദൈവത്തെ വിശുദ്ധ സ്ഥലങ്ങളിലും മനുഷ്യനിർമ്മിത ആലയങ്ങളിലും ആരാധയിലും തളച്ചിടുന്നതിനെ സ്ഥാപന-കേന്ദ്രികൃത മതവിശ്വാസം എന്നും എന്നാൽ പ്രാന്തപ്രദേശങ്ങളിൽ പാവങ്ങളിലും പാപികളിലും  രോഗികളിലും ദൈവത്തെ കാണുന്നതിനെ മാനവീകൃത മതവിശ്വാസം എന്നും വിളിക്കാം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.