ലത്തീൻ നവംബർ 20 ലൂക്കാ 20: 27-40 മരിച്ചവരുടെ ഉത്ഥാനം

“പുനരുത്ഥാനത്തിന്റെ മക്കള്‍ എന്ന നിലയില്‍ അവര്‍ ദൈവദൂതന്മാര്‍ക്കു തുല്യരും ദൈവമക്കളുമാണ്‌. ആകയാല്‍, അവര്‍ക്ക്‌ ഇനിയും മരിക്കാന്‍ സാധിക്കുകയില്ല” (ലൂക്കാ 20:36).

“മരിച്ചവരുടെ ഉത്ഥാനം” ക്രൈസ്തവ യുഗാന്ത ദൈവശാസ്ത്രത്തിലെ വിശ്വാസ സത്യങ്ങളിൽ ഒന്നാണ്. മരണത്തെ ഒരു അന്ത്യമായി കാണാതെ ഒരു ഇടനാഴി, അവസ്ഥാന്തരം അല്ലെങ്കിൽ ഒരു കവാടമായി കാണുന്നതിനാൽ മരണത്തെക്കുറിച്ചുള്ള ക്രൈസ്തവ വീക്ഷണം വളരെ ഭാവാത്മകമാണ് എന്നു പറയാം. ആത്മാവിന്റെ അനശ്വരതയിലും ദൈവവുമായുള്ള സംസർഗ്ഗത്തിലും സഭ വിശ്വസിക്കുന്നു.

മരിച്ചവരുടെ ഉയിർപ്പിൽ വിശ്വാസമില്ലാത്ത സദുക്കായർ ഉത്ഥാനത്തിലുള്ള വിശ്വാസത്തെ പരിഹസിക്കാൻ യുക്തിഹീനമായ ഒരു ഉദാഹരണവുമായി യേശുവിന്റെ അടുക്കലെത്തുന്നു. ഏഴു സഹോദരങ്ങളെ ഓരോരുത്തരെയായി അവരുടെ മരണശേഷം വിവാഹം ചെയ്യുന്ന ഒരു സ്ത്രീ മരണശേഷം ആരുടെ ഭാര്യയായിരിക്കും എന്ന ചോദ്യം. കുടുംബം മനുഷ്യകുലത്തിന്റെ നിലനിൽപ്പിനു വേണ്ടി ദൈവം സ്ഥാപിച്ച സംവിധാനമാണ്. മരണശേഷം അവർ മാലാഖമാരെ പോലെയാണ്.

രണ്ടു തരത്തിലുള്ള മനുഷ്യരുണ്ട്; “യുഗാന്ത മനുഷ്യരും” (Eschatological Life) “ഭൗമിക മനുഷ്യരും” (Empirical Life). ഭൂമിയിൽ കാലുറപ്പിച്ച് സ്വർഗ്ഗത്തിലേക്ക് കണ്ണുംനട്ട്  ജീവിക്കുന്ന യുഗാന്ത മനുഷ്യരാണ് മരിച്ചവരുടെ ഉത്ഥാനം മരണശേഷം സ്വന്തമാക്കുക എങ്കിൽ ഭൂമിയിൽ കണ്ണും നട്ടിരിക്കുന്നവരാണ് ഭൗമിക മനുഷ്യർ. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.