ലത്തീൻ നവംബർ 04 ലൂക്കാ 15: 1-10 പ്രതിഗമന സന്തോഷം

“കണ്ടുകിട്ടുമ്പോള്‍ അവള്‍ കൂട്ടുകാരെയും അയല്‍വാസികളെയും വിളിച്ചുകൂട്ടി പറയും: എന്നോടു കൂടെ സന്തോഷിക്കുവിന്‍. എന്റെ നഷ്‌ടപ്പെട്ട നാണയം വീണ്ടുകിട്ടിയിരിക്കുന്നു” (ലൂക്കാ 15:9).

അഹന്തനിഷ്ഠമായ (Egocentric) ജീവിതം നയിക്കുന്ന വ്യക്തി, താൻ മറ്റുള്ളവരേക്കാൾ ഉൽകൃഷ്ടനാണെന്നു കരുതുകയും അങ്ങനെ മറ്റുള്ളവരെക്കുറിച്ച് കരുതലില്ലാത്ത  തൻകാര്യ കേന്ദ്രീകൃതമായ ജീവിതം നയിക്കുകയും ചെയ്യും. ഈ ലോകത്തിൽ ക്രൈസ്തവന്റെ ദൗത്യമെന്നത് പാപികളുടെ ഉന്മൂലനമല്ല, ദൈവകാരുണ്യത്തിന്റെ ശക്തിയിൽ പരിവർത്തനമാണ്.

പാപം മൂലം ബന്ധം നഷ്ടപ്പെട്ടവരുടെ തിരിച്ചുവരവിൽ സന്തോഷിക്കാൻ സാധിക്കുക എന്നത് യഥാർത്ഥ ക്രൈസ്തവലക്ഷണമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.