ലത്തീൻ നവംബർ 03 ലൂക്കാ 14: 25-33 ചാരിത്ര്യസ്നേഹം

“സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെ തന്നെയും വെറുക്കാതെ എന്റെ അടുത്തു വരുന്ന ആര്‍ക്കും എന്റെ ശിഷ്യനായിരിക്കുവാന്‍ സാധിക്കുകയില്ല” (ലൂക്കാ 14:26).

സ്വന്തം കുടുംബത്തെ ഏകാന്തതയിലേക്ക് ഉപേക്ഷിക്കാനല്ല യേശു ഇവിടെ ആവശ്യപ്പെടുന്നത്. അപ്രകാരം ചെയ്യുന്നത് നാലാം പ്രമാണത്തിന് എതിരാകും. ഇത്, ദൈവത്തെ ഒന്നാമത്തെ സ്നേഹപാത്രമാക്കുക അല്ലെങ്കിൽ ചാരിത്ര്യസ്നേഹം ജീവിക്കുന്ന വ്യക്തിയാകുക എന്നതാണ്. മറ്റ് എല്ലാവിധ മനുഷ്യബന്ധങ്ങളും (മാതാപിതാക്കളോട്, ജീവിതപങ്കാളിയോട്, മക്കളോട്) ഈ പരമോന്നത സ്നേഹബന്ധത്തിന് കീഴ്പെട്ടതാണ്.

ദൈവം ഒരുവന്റെ ജീവിതത്തിൽ പരമോന്നത സ്നേഹമാകുമ്പോൾ എല്ലാ മനുഷ്യബന്ധങ്ങളും ദൈവേഷ്ടപ്രകാരമാകുന്നു. ഏറ്റവും ഉൽകൃഷ്ടവും ശക്തവുമായ ബന്ധങ്ങൾ കാണപ്പെടുന്നത് ദൈവഭയമുള്ള കുടുംബങ്ങളിലാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.