ലത്തീൻ ഒക്ടോബർ 28 ലൂക്കാ 6: 12-16 കൂടിയാലോചന

“ആ ദിവസങ്ങളില്‍ അവന്‍ പ്രാര്‍ത്ഥിക്കാനായി ഒരു മലയിലേക്കു പോയി. അവിടെ ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ട് രാത്രി മുഴുവന്‍ ചെലവഴിച്ചു” (ലൂക്കാ 6:12).

തന്റെ പരസ്യജീവിതത്തിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് ഈശോ പ്രാർത്ഥിക്കുന്നതിനായി മലമുകളുകളിലേക്കും ഏകാന്തതയുടെ സ്ഥലങ്ങളിലേക്കും പോകുന്നതായി കാണാം. യേശുവിന്റെ ഈ ഏകാന്തതയിലെ പ്രാർത്ഥനയെ ദൈവപിതാവുമായുള്ള കൂടിയാലോചനയായി കാണാം. തന്റെ രക്ഷാകരദൗത്യം ഈ ഭൂമിയിൽ തുടരേണ്ട അപ്പസ്തോലന്മാരുടെ തിരഞ്ഞെടുപ്പ്‌ യേശുവിന്റെ പരസ്യജീവിതത്തിലെ ഏറ്റവും സുപ്രധാനമായ സംഭവങ്ങളിലൊന്നാണ്.

പ്രാർത്ഥനയെ ദൈവതിരുമനസ് തിരിച്ചറിയാനുള്ള ഒരു കൂടിയാലോചനയായി കൂടി കാണാം. ദൈവവുമായുള്ള കൂടിയാലോചനയില്ലാത്ത തീരുമാനങ്ങൾ സ്വന്തം തീരുമാനങ്ങളായി അവസാനിക്കും. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.