ലത്തീൻ ഒക്ടോബർ 26 ലൂക്കാ 13: 18-21 ദൈവചൈതന്യ ശക്തി 

“അത്‌ ഒരുവന്‍ തന്റെ തോട്ടത്തില്‍ പാകിയ കടുകുമണിക്കു സദൃശമാണ്‌. അതു വളര്‍ന്നു മരമായി. ആകാശത്തിലെ പക്ഷികള്‍ അതിന്റെ ശാഖകളില്‍ ചേക്കേറി” (ലൂക്കാ 13:19).

സ്വാഭാവിക വിപുലീകരണം” (Spontaneous Expansion) ഒരു പ്രകൃതിനിയമമാണ്.  കടുകുമണിയുടെയും പുളിമാവിന്റെയും പ്രവർത്തനത്തിലൂടെ വെളിപ്പെടുന്ന ഈ പ്രകൃതിനിയമം ദൈവരാജ്യവളർച്ചയുടെ സ്വഭാവത്തെ വെളിപ്പെടുത്താനായി യേശു ഉപയോഗിക്കുന്നു. കടുകുമണിയും പുളിമാവും വളരെ ചെറുതെങ്കിലും അവയുടെ ചുറ്റുപാടുകളിൽ വലിയ മാറ്റങ്ങൾ വരുത്താനുള്ള ഒരു അന്തർലീനശക്തി അവയിൽ നിക്ഷിപ്തമായിട്ടുണ്ട്. മനുഷ്യന്റെ ആന്തരീകജീവിതത്തെ ചൂഴ്ന്നുനിൽക്കുന്ന ദൈവചൈതന്യം വലിയ അന്തർലീനശക്തിയാണ്.

മനുഷ്യന്റെ നല്ല വാക്കുകളും പ്രവർത്തികളും ചിന്തകൾ പോലും സ്വയമേവ വിപുലീകരിക്കപ്പെട്ട് ദൈവരാജ്യവ്യാപനം സാധിതമാക്കുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.