ലത്തീൻ ഒക്ടോബർ 21 ലൂക്കാ 12: 49-53 വിശുദ്ധീകരിക്കുന്ന അഗ്നി 

“ഭൂമിയില്‍ തീയിടാനാണ്‌ ഞാന്‍ വന്നത്‌. അത്‌ ഇതിനകം കത്തിജ്ജ്വലിച്ചിരുന്നെങ്കില്‍!” (ലൂക്കാ 12:49).

അഗ്നിയെ വിശുദ്ധ ഗ്രന്ഥത്തിൽ പഴയനിയമത്തിൽ “നശീകരണ-ശക്തിയായും” (Destructive Force) പുതിയനിയമത്തിൽ “ശുദ്ധീകരണ-ശക്തിയായും” (Purifying Force) അവതരിപ്പിക്കുന്നു. ഉദാഹരണത്തിന്, പാപം നിറഞ്ഞ സോദോം-ഗൊമോറ നഗരങ്ങളെ തീയും ഗന്ധകവും അയച്ച് ദൈവം നശിപ്പിക്കുന്നു (ഉൽ. 19:24), മരുഭൂമി യാത്രയിൽ തനിക്കെതിരെ തിരിഞ്ഞവർക്കെതിരെ ദഹിപ്പിക്കാനായി ദൈവം അയച്ച പത്തു മഹാമാരികളിൽ ഏഴാമത്തേത് തീ ആയിരുന്നു (പുറ. 9:13-35). അതുപോലെ വിജാതീയ വിഗ്രഹമായ ബാലിന്റെ പുരോഹിതർക്കെതിരെയുള്ള ദൈവശക്തി പരീക്ഷണത്തിൽ ബലിവസ്തുക്കൾ ദഹിപ്പിക്കാനായ് ഏലിയാ പ്രവാചകൻ സ്വർഗത്തിൽ നിന്നും അഗ്നി വിളിച്ചിറക്കുന്നു (1 രാജാ. 18:25).

എന്നാൽ പുതിയ നിയമത്തിൽ തീ സകലത്തെയും നവീകരിക്കുന്ന  പരിശുദ്ധാത്മാവിന്റെ പ്രതീകമാണ്. പെന്തക്കുസ്താ തിരുനാളിൽ പരിശുദ്ധാത്മാവ് തീനാവുകളുടെ രൂപത്തിലാണ് ശിഷ്യരുടെ മേൽ എഴുന്നള്ളിവന്നത് (അപ്പ. 2:3).  സ്നാപകയോഹന്നാൻ സൂചിപ്പിക്കുന്ന ജലത്താലും അഗ്നിയാലുമുള്ള മാമോദീസ പരിശുദ്ധാത്മാവിന്റെ സ്വീകരണത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് (മത്തായി 3:11).

യേശു ഭൂമിയിൽ ഇട്ട തീ പരിശുദ്ധാത്മാവാണ്. ആ തീയാലാണ് അവിടുന്ന് ലോകത്തെ വിശുദ്ധീകരിച്ചതും തിരുസഭ ഇന്ന് കൂദാശകളിലൂടെ സഭാമക്കളെ വിശുദ്ധീകരിക്കുന്നതും. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.