ലത്തീൻ ഒക്ടോബർ 18 ലൂക്കാ 10: 1-9 (വി. ലൂക്കാ) ആത്മീയ വൈദ്യൻ

“അവിടെയുള്ള രോഗികളെ സുഖപ്പെടുത്തുവിന്‍. ദൈവരാജ്യം നിങ്ങളെ സമീപിച്ചിരിക്കുന്നുവെന്ന്‌ അവരോടു പറയുകയും ചെയ്യുവിന്‍” (ലൂക്കാ 10:9).

വിജാതീയകുടുംബത്തിൽ ജനിച്ച ലൂക്കാ തൊഴിൽപരമായി ഒരു വൈദ്യനായിരുന്നു. ആദിമ ക്രിസ്ത്യാനികളുടെ സ്നേഹപരവും മാതൃകാപരവുമായ ജീവിതത്തിൽ ആകൃഷ്ടനായ അദ്ദേഹം പിന്നീട് ഒരു ക്രിസ്ത്യാനിയായിത്തീർന്നു. തുടർന്ന് വിജാതീയരിലേക്ക് ക്രിസ്തുവിനെ എത്തിക്കുന്ന സുവിശേഷദൗത്യത്തിന് രൂപവും ഭാവവും ലൂക്കാ തന്റെ രചനകളിലൂടെ നൽകി.

1. സുവിശേഷകൻ (Gospelist): മൂന്നാമത്തെ സുവിശേഷത്തിന്റെ രചയിതാവായും ആദിമസഭയുടെ തുടക്കവും വളർച്ചയും ഉൾക്കൊള്ളിക്കുന്ന അപ്പസ്തോല പ്രവർത്തനങ്ങൾ എന്ന പുസ്തകത്തിന്റെ രചയിതാവായും പുതിയനിയമത്തില്‍ നാലിലൊന്നിന്റെയും രചയിതാവായി.

2. പതിത-സ്നേഹി (Pro-poor): പാവപ്പെട്ടവരോടും പാപികളോട ഭൃഷ്ട് കൽപിക്കപെട്ടവരോടുമുള്ള യേശുവിന്റെ മനോഭാവത്തെ അവതരിപ്പിച്ചു. ദൈവികസ്വഭാവമായ “കാരുണ്യത്തെ” ഏറ്റവുമധികം അവതരിപ്പിക്കുന്ന രചയിതാവ് വി. ലൂക്കാ ആണ്.

3. വൈദ്യൻ (Physician): ലൂക്കായ്ക്ക് “വല്ലഭനായ വൈദ്യൻ” – Beloved Physician (കൊളോ 4:4) എന്ന വിശേഷണം നൽകുക വഴി വി. പൗലോസ്, ലൂക്കായുടെ ജീവിതത്തിൽ വിളങ്ങിനിന്നിരുന്ന  സഹിക്കുന്നവരോടും പാവപ്പെട്ടവരോടുമുള്ള കാരുണ്യത്തെ ഉയർത്തിക്കാട്ടുന്നു.

4. വിശുദ്ധഗ്രന്ഥ ജ്ഞാനം (Biblical Wisdom):  ഗ്രീക്ക് – പഴയനിയമ ഗ്രന്ഥങ്ങളെക്കുറിച്ചുള്ള അഗാധമായ പാണ്ഡിത്യം വിജാതീയക്രൈസ്തവരുടെ അപ്പോസ്തോലനാക്കി ലൂക്കയെ മാറ്റി.

സുവിശേഷകനും പതിതസ്നേഹിയും വൈദ്യനും ജ്ഞാനിയും ആയി ലൂക്കാ നൽികിയ രക്ഷയുടെ സാർവ്വലൗകിക പ്രഘോഷണമാതൃക ബഹുമുഖ പ്രാകൃതലോകത്ത് ക്രിസ്തുവിനെ പ്രഘോഷിക്കാൻ നമുക്ക് മാതൃകയാകട്ടെ. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.