ലത്തീൻ ഒക്ടോബർ 16 ലൂക്കാ 12: 8-12 അക്ഷന്തവ്യം 

“മനുഷ്യപുത്രനെതിരായി സംസാരിക്കുന്നവനോടു ക്ഷമിക്കപ്പെടും. എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവനോട് ക്ഷമിക്കപ്പെടുകയില്ല” (ലൂക്കാ 12:10).

യേശു രണ്ടു തരത്തിലുള്ള ദൂഷണങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നു; മനുഷ്യപുത്രന് എതിരായുള്ളതും പരിശുദ്ധാത്മാവിന് എതിരായതും. ഒന്നാമത്തേത്, ദൈവപുത്രനായ യേശുവിനെതിരായി എന്തെങ്കിലും പറയുന്നതോ, പ്രവർത്തിക്കുന്നതോ ആണെങ്കിൽ രണ്ടാമത്തേത്, രക്ഷയിലേക്കുള്ള വിളിയുടെ നിരന്തരമായ തിരസ്കരണമാണ്.

ദൈവപുത്രനായ യേശു പിശാചിൽ നിന്നും വന്നു (ലൂക്കാ 11: 14-20), പീഠനങ്ങളുടെ സമയത്ത് ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുന്നത്, അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളെ തിരസ്കരിക്കുന്നത്, സുവിശേഷസന്ദേശങ്ങളെ നിരന്തരം തിരസ്ക്കരിക്കുന്നത് തുടങ്ങിയവ പരിശുദ്ധാത്മാവിനെതിരായ ദൂഷണങ്ങൾക്ക് ഉദാഹരണങ്ങളാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.