ലത്തീൻ ഒക്ടോബർ 15 ലൂക്കാ 12: 1-7 വിശ്വാസ-പുളിമാവ് 

“പരസ്‌പരം ചവിട്ടേല്‍ക്കത്തക്കവിധം ആയിരക്കണക്കിനു ജനങ്ങള്‍ തിങ്ങിക്കൂടി. അപ്പോള്‍ അവന്‍ ശിഷ്യരോട് പറയാന്‍ തുടങ്ങി: ഫരിസേയരുടെ കാപട്യമാകുന്ന പുളിപ്പിനെ സൂക്ഷിച്ചുകൊള്ളുവിന്‍” (ലൂക്കാ 12:1).

പുളിമാവിന്റെ ഉപമ സകരാത്മകമായും (Positive) നിഷേധാത്മകമായും (Negative) യേശു സുവിശേഷത്തിൽ ഉപയോഗിക്കുന്നുണ്ട്. സകരാത്മകമായ അർത്ഥത്തിൽ, അല്പം പുളിമാവിന് വലിയ അളവ് മാവിനെ പുളിപ്പിക്കാൻ കഴിവുള്ളതുപോലെ വിശ്വാസമുള്ള ഒരു ചെറുഗണത്തിന് വലിയ സമൂഹത്തിനു  മുഴുവൻ ധാർമ്മികമൂല്യങ്ങളെ നൽകാനാകും. നിഷേധാത്മകമായ അർത്ഥത്തിൽ, ഫരിസേയരുടെ കപടനാട്യമാകുന്ന പുളിമാവിന് ശിഷ്യരുടെ ആത്മീയജീവിതത്തെ മലിനമാക്കാൻ ശക്തിയുണ്ട് എന്നർത്ഥം.

ലോകത്തിന്റെ കളങ്കിത പുളിമാവിനു വിപരീതമായി വിശ്വാസ പുളിമാവാണ് ദൈവമക്കൾക്ക് അനിവാര്യമായത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.