ലത്തീൻ ഒക്ടോബർ 14 ലൂക്കാ 11: 47-54 ആംഗിക ദർപ്പണങ്ങൾ

“അവന്‍ അവിടെ നിന്നു പോകവേ, നിയമജ്ഞരും ഫരിസേയരും കോപാകുലരായി പല കാര്യങ്ങളെപ്പറ്റി സംസാരിക്കാന്‍ അവനെ പ്രരിപ്പിക്കുകയും…” (ലൂക്കാ 11:53).

സമകാലീന ജൂതരുടെ മനസ്സിൽ ക്രിസ്തുവിനോട് രൂപപ്പെട്ട വൈര്യം അവൻ  എന്തെങ്കിലും തെറ്റ് ചെയ്തു എന്നതുകൊണ്ടല്ല, അവന്റെ  പ്രവാചകദൗത്യവും  വാക്കുകളും അവരുടെ മനസ്സിൽ രൂപപ്പെടുത്തിയ അരക്ഷിതാവസ്ഥ ജനിപ്പിച്ച ഭയമാണ് ശത്രുത ജനിപ്പിക്കുന്നത്.

യഥാർത്ഥ പ്രവാചകർ തങ്ങളുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ലോകത്തിനു മുമ്പിൽ ഉയർത്തിക്കാട്ടുന്ന മാതൃക ഒരു ആംഗിക ദർപ്പണം (Signal Mirror) പോലെയാണ്. ആ സ്ഫടികത്തിലൂടെ ചിത്രീകരിക്കപ്പെടുന്ന ലോകത്തിന്റെ  വികൃതമുഖങ്ങൾ ദർശിക്കാൻ പാപകരമായ ജീവിതത്തിൽ മുഴുകിജീവിക്കുന്നവർക്ക് താല്പര്യമുണ്ടാകില്ല. ഇവിടെയാണ് ലോകം പ്രവാചകരോട് നിഷേധാത്മകമായി പെരുമാറുകയും അവരെ പീഡിപ്പിക്കുകയും ചെയ്യുന്നത്.

ക്രൈസ്തവ പ്രവാചകദൗത്യം ജീവിക്കുന്നതിനിടയിൽ ലോകവും ലൗകികതയും സഹൃദ്യവും സൗഹാർദ്ദവും ആയി എപ്പോഴും അനുഭവപ്പെടുന്നുണ്ടെങ്കിൽ എന്റെ ക്രൈസ്തവജീവിതത്തിന്റെ  ആധികാരികത വിമർശനാത്മകമായി പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.