ലത്തീൻ സെപ്റ്റംബർ 28 ലൂക്കാ 9: 51-56 അക്ഷുബ്‌ധ-സാക്ഷ്യം

“ഇത് കണ്ടപ്പോള്‍ ശിഷ്യന്മാരായ യാക്കോബും യോഹന്നനും പറഞ്ഞു: കര്‍ത്താവേ, സ്വര്‍ഗ്ഗത്തില്‍ നിന്ന്‌ അഗ്നി ഇറങ്ങി ഇവരെ നശിപ്പിക്കട്ടെ എന്ന്‌ ഞങ്ങള്‍ പറയട്ടെയോ” (ലൂക്കാ 9:54).

ദാവീദ് രാജാവിന്റെ കാലത്ത് രണ്ടായി വിഭജിക്കപ്പെട്ട ഇസ്രായേൽ സാമ്രാജ്യത്തിന്റെ ദക്ഷിണഭാഗം ജെറുസലേം തലസ്ഥാനമായി യൂദയാ എന്നും ഉത്തരഭാഗം ഷെക്കേം തലസ്ഥാനമായി സമറിയ എന്നും ആണ് യേശുവിന്റെ കാലത്ത് അറിയപ്പെട്ടിരുന്നത്. ഈ രണ്ട് പ്രദേശത്തുള്ളവർ തമ്മിൽ ശത്രുതയുണ്ടായിരുന്നതിനാൽ യൂദായായിലുള്ളവർ സമരിയായിലും സമരിയായിലുള്ളവർ യൂദായായിലും പ്രവേശിച്ചിരുന്നില്ല.

യേശുവും ശിഷ്യന്മാരും ഒരിക്കൽ സമറിയായിൽ കൂടി ജറുസലേമിലേക്ക് യാത്ര ചെയ്യുമ്പോൾ സമറിയക്കാർ അവരെ വഴിയിൽ തടയുന്നതും അതിൽ, മുറിവേറ്റ ശിഷ്യന്മാരിൽ “ഇടിമുഴക്കത്തിന്റെ പുത്രന്മാർ” എന്ന് അറിയപ്പെട്ടിരുന്ന യാക്കോബും യോഹന്നാനും സ്വർഗ്ഗത്തിൽ നിന്ന് അഗ്നി ഇറങ്ങി അവരെ ദഹിപ്പിക്കാൻ ആഗ്രഹിച്ച് ഗുരുവിനെ അറിയിക്കുന്നതുമാണ് ഇന്നത്തെ സുവിശേഷഭാഗം. പക്ഷേ പിന്നീട് യഹൂദസംസ്കാരത്തിൽ നിന്നും സമറിയാക്കാരോടുള്ള മനോഭാവത്തിൽ മുൻവിധികളും വൈരാഗ്യവും ഇല്ലാതെ സമരിയായിൽ സുവിശേഷം പ്രസംഗിക്കാൻ ഫിലിപ്പിന് സാധിക്കുന്നത് സ്നേഹത്തിന്റെ ആത്മാവായ പരിശുദ്ധാത്മാവ് അവനിൽ നിക്ഷേപിച്ച ഉപാധികളില്ലാത്ത ക്രൈസ്തവസ്നേഹത്തിന്റെ ശക്തിയിലാണ്.

ക്രിസ്തുസാക്ഷ്യ ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന പ്രതിബന്ധങ്ങളായ പീഡനങ്ങൾ, അപമാനം,  വ്യക്തിഹത്യ എന്നിവയെ തരണം ചെയ്യാൻ അത്യാവശ്യമായ ഉപാധികളില്ലാത്ത സ്നേഹവും അനിയന്ത്രിത ക്ഷമയുടെയും പരിശുദ്ധാത്മകൃപ ആവശ്യമാണ്.  ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.