ലത്തീൻ സെപ്റ്റംബർ 25 ലൂക്കാ 9: 43b-45 സഹ-സഹനം 

“അവന്റെ പ്രവൃത്തികളെക്കുറിച്ച്‌ എല്ലാവരും വിസ്‌മയിക്കവേ, അവന്‍ ശിഷ്യരോടു പറഞ്ഞു. ഈ വചനങ്ങള്‍ നിങ്ങളില്‍ ആഴത്തില്‍ പതിയട്ടെ. മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈകളില്‍ ഏല്‍പിക്കപ്പെടാന്‍ പോകുന്നു” (ലൂക്കാ 9:44).

താൻ ശത്രുക്കളുടെ കരങ്ങളിൽ ഏൽപ്പിക്കപ്പെടുമെന്നും വധശിക്ഷക്കു വിധിക്കപ്പെടുമെന്നും പ്രവചിച്ച്, ക്രിസ്തു തന്റെ ജീവിതത്തിൽ സമാഗതമാകുന്ന പീഡാനുഭവ-മരണരഹസ്യങ്ങളെക്കുറിച്ച് രണ്ടാമതും പ്രവചിക്കുമ്പോൾ ശിഷ്യന്മാർ രണ്ട് പ്രതിസന്ധികൾ നേരിടുകയാണ്. ഒന്നാമതായി, സഹനരഹസ്യത്തിലൂടെ സംജാതമാകുന്ന മനുഷ്യരക്ഷയെക്കുറിച്ചുള്ള  പ്രവചനം അവർക്ക് അഗ്രാഹ്യമായി. രണ്ടാമതായി, സഹനരഹസ്യത്തെക്കുറിച്ച് അവനോട് എന്തെങ്കിലും ചോദിക്കാൻ അവർ ഭയപ്പെട്ടു (വാ. 45).

മനുഷ്യകുലവുമായി സ്നേഹബന്ധത്തിലായ, അതായത് തന്റെ ഏകജാതനെ നൽകാൻ മാത്രം അത്രവിധം ലോകത്തെ സ്നേഹിച്ച ദൈവത്തെക്കുറിച്ച്  ചിന്തിക്കുമ്പോൾ മാത്രമേ ക്രിസ്തുവിന്റെ സഹന-മരണ-പെസഹാരഹസ്യങ്ങളുടെ അർത്ഥം മനസ്സിലാവുകയുള്ളൂ. മനുഷ്യസഹനത്തോടെയുള്ള ദൈവത്തിന്റെ പ്രതികരണം സഹസഹനം അഥവാ കൂടെ സഹിക്കുക എന്നതായിരുന്നു  എന്നതിന്റെ ഉൽകൃഷ്ടപ്രകാശനമാണ് കുരിശിലെ മരണം.

സഹനങ്ങൾ നൽകുന്നതും സൃഷ്ടിക്കുന്നതും പാപവും എന്നാൽ കൂടെ സഹിക്കുന്നത് രക്ഷയും ജനിക്കുകയായി. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.