ലത്തീൻ സെപ്റ്റംബർ 20 ലൂക്കാ 8: 16-18 പ്രകാശോദ്ധ്വീപകം ക്രൈസ്തവജീവിതം

“ആരും വിളക്ക് കൊളുത്തി പാത്രം കൊണ്ടു മൂടുകയോ കട്ടിലിനടിയില്‍ വയ്‌ക്കുകയോ ചെയ്യുന്നില്ല. മറിച്ച്‌, അകത്തു പ്രവേശിക്കുന്നവര്‍ക്ക്‌ വെളിച്ചം കാണാന്‍ അത്‌ പീഠത്തിന്മേല്‍ വയ്‌ക്കുന്നു” (ലൂക്കാ 8:16).

ഉപമയിലെ ‘വിളക്ക്‘ (Lamp) സങ്കീർത്തകൻ സൂചിപ്പിക്കുന്നതുപോലെ ദൈവവചനത്തെയും (സങ്കീ. 119:105), ‘പ്രകാശം‘ (Light) ദൈവചനത്തിൽ നിന്നും ഉത്ഭവിക്കുന്ന വിശ്വാസത്തിന്റെ പ്രകാശത്തെയും,  ‘വിളക്കുകാൽ‘ (Lamp  Stand) ദൈവചനാധിഷ്ഠിത ജീവിതത്താൽ പ്രകാശം തൂകേണ്ട ക്രൈസ്തവജീവിതത്തെയും പ്രതിനിധാനം ചെയ്യുന്നു. പാത്രത്തിന്റെ അടിഭാഗം, കട്ടിലിന്റെ അടിഭാഗം, പീഠത്തിന്മേൽ എന്നിങ്ങനെ മൂന്ന് സാദ്ധ്യതകൾ യേശു സൂചിപ്പിക്കുന്നു.

എന്റെ ക്രൈസ്‌തജീവിതം വചനവെളിച്ചത്താൽ ലോകത്തെ പ്രകാശിപ്പിക്കുമ്പോഴാണ് ക്രൈസ്തവർ ക്രിസ്തുസാക്ഷികളാകുന്നത്! ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.