ലത്തീൻ സെപ്റ്റംബർ 18 ലൂക്കാ 8: 4-15 ന്യൂനപക്ഷ കാര്യം

“ചിലത് നല്ല നിലത്തു വീണു. അത് വളര്‍ന്ന് നൂറുമേനി ഫലം പുറപ്പെടുവിച്ചു” (ലൂക്കാ 8:8).

ഉപമയിലെ വിവരണപ്രകാരം നാലിൽ മൂന്നു വിത്തും ഫലം പുറപ്പെടുവിക്കാതെ നഷ്ടമായി. ഇപ്രകാരമൊരു നഷ്ടം കർഷകനെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമാണ്. എന്നാൽ ദൈവരാജ്യത്തിന്റെ കണക്കുകൂട്ടലിൽ ഫലം പുറപ്പെടുവിക്കുന്ന നാലിൽ ഒന്നാണ് ഫലം പുറപ്പെടുവിക്കാത്ത നാലിൽ മൂന്നിനേക്കാൾ ആനന്ദം നൽകുന്നത്. ഇത് “ക്രൈസ്‌തവധർമ്മം ഒരു ന്യൂനപക്ഷ ദൗത്യമാകാം” എന്ന സുവിശേഷസന്ദേശത്തിലേക്കാണ് വിരൽചൂണ്ടുന്നത്.

യേശുനാഥൻ ചെറുതിന്റെ പ്രാധാന്യം വിശദീകരിക്കുന്ന സംഭവങ്ങൾ സുവിശേഷത്തിലുണ്ട്. ഉദാഹരണത്തിന്, യേശു തന്റെ ശിഷ്യരെ “ചെറിയ അജഗണമേ” എന്നാണ് വിളിച്ചത് (ലൂക്കാ 12:32). കടുകുമണിയുടെ ഉപമയിൽ ചെറുകടുകുമണിക്ക് വലിയ ചെടിയാകാനും, പുളിമാവിന്റെ ഉപമയിൽ ചെറിയ അളവ് പുളിമാവിന് വലിയ അളവ് ഗോതമ്പിനെ പുളിപ്പിക്കാനുമുള്ള അന്തർലീനശക്തിയെക്കുറിച്ച് സൂചിപ്പിച്ചപ്പോഴും അഞ്ചപ്പം കൊണ്ട് അയ്യായിരത്തെ പോഷിപ്പിച്ചപ്പോഴും ചെറുതിന്റെ പ്രാധാന്യത്തെയാണ് യേശു ഉയർത്തിക്കാട്ടുന്നത്.

ക്രൈസ്‌തവധർമ്മം വ്യാപ്തി-പ്രാധാനമല്ല (Quantitative), സത്വപ്രധാനമാണ് (Qualitative). പാപപങ്കില ഭൂരിപക്ഷ ലോകത്ത് മൂല്യബന്ധിത-ഫലപ്രദ ന്യൂനപക്ഷം (Productive Minority) ആയി നിലകൊള്ളുന്നതും ക്രൈസ്തവധർമ്മനുഷ്ഠിതമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.