ലത്തീൻ സെപ്റ്റംബർ 15 യോഹ. 19: 25-27 (വ്യാകുലമാതാവ്) വ്യാകുല രഹസ്യങ്ങൾ

മാതാവിന്റെ വ്യാകുലങ്ങൾ (Mary’s Sorrows) ക്രിസ്‌തുവിന്റെ പീഡാനുഭവങ്ങളുടെ (Jesus’ Passion) സാദൃശമാണ്. അവളുടെ ജീവിതവ്യാകുലങ്ങൾ നമ്മെ ക്രിസ്തുവിന്റെ സഹന-മരണ-ഉത്ഥാന രഹസ്യങ്ങളുമായി ബന്ധിക്കുന്നു.

മാതാവിന്റെ ഏഴ് വ്യാകുലങ്ങൾ (1. ശിമയോന്റെ പ്രവചനം, 2. ഈജിപ്തിലേക്കുള്ള പലായനം, 3. മകനെ കാണാതാകൽ, 4. കുരിശുവഴിയിലെ കൂടിക്കാഴ്ച്ച, 5. മകന്റെ കുരിശുമരണം, 6. മകന്റെ ശരീരം താഴെയിറക്കാൻ, 7. മകന്റെ ശരീരം മടിയിൽ കിടത്തൽ) ദുഃഖിതയായ ഒരു സ്ത്രീയുടെ വേദനകളിലേക്കല്ല സഭ നോക്കുന്നത് മറിച്ച് വേദനകളിലൂടെ അവൾ തന്നിൽ വളർത്തിയ ദൈവസ്നേഹം, വിശ്വാസം, പ്രത്യാശ എന്നിവയിലേക്കാണ്.

അവൾ മകന്റെ കുരിശിൻചുവട്ടിൽ നിന്നതുപോലെ, യേശുവിലൂടെ നിറവേറ്റപ്പെട്ട രക്ഷാകര പ്രവർത്തനങ്ങളിലെല്ലാം മകന്റെ കൂടെ നിന്ന് സഹിച്ചു. മറിയത്തിന് വ്യാകുലങ്ങൾ ജീവിതത്തിൽ ഒഴിവാക്കപ്പെടേണ്ട പ്രശ്നങ്ങളായിരുന്നില്ല മറിച്ച് ജീവിക്കേണ്ട രഹസ്യങ്ങളായിരുന്നു. ദുഃഖങ്ങളുടെ വേദനാപരമായ വശത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള മനുഷ്യന്റെ സ്വാഭാവികപ്രവണത ജീവിതം ഭാരമേറിയതാക്കുമ്പോൾ, അവ മാസാന്തരത്തിലേക്കും വിശുദ്ധിയിലേക്കും നയിക്കുന്നുവെങ്കിൽ അവ രക്ഷാകര രഹസ്യങ്ങളാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.