ലത്തീൻ സെപ്തംബർ 08 മത്തായി 1: 1-16,18-23 (മറിയത്തിന്റെ ജനനത്തിരുനാൾ) ദൈവമാതൃ ജനനം

മറിയത്തിന്റെ ജനനത്തെ രണ്ട് ദൃഷ്ടികോണുകളിൽ നിന്നും നോക്കിക്കാണാം.

1. ശാരീരികജനനം: ജോവാക്കിമിന്റെയും അന്നായുടെയും മകളായുള്ള ഈ ലോകജനനം.
2. ആത്മീയജനനം: ദൈവപുത്രന്റെ അമ്മയായുള്ള അവളുടെ അലൗകിക ജനനം.

ഇതിൽ മറിയത്തിന്റെ ‘ആത്മീയ ജനനം’ (Spiritual Birth) ആണ് ജനനത്തിരുനാളിൽ പ്രധാനപ്പെട്ടത്. മറിയത്തിന്റെ വ്യക്തിമാഹാത്മ്യങ്ങൾക്കല്ല, മറിച്ച് രക്ഷാകര ചരിത്രത്തിൽ മറിയം ദൈവപുത്രന്റെ അമ്മയായി ആത്മീയജന്മം പ്രാപിക്കുന്നതിനാണ് പ്രാധാന്യം.

‘ദൈവമാതൃത്വം’ (Divine Motherhood) അവളുടെ മഹത്വത്തിനായി നല്കപ്പെട്ടതല്ല മറിച്ച് ക്രിസ്തുവിന്റെ മഹത്വത്തിനായി നല്കപ്പെട്ടതാണ്. അവൾ ‘സ്ത്രീകളിൽ അനുഗ്രഹീത’ ആയിരിക്കുന്നത് അവളുടെ യോഗ്യതകളാലല്ല, മറിച്ച് മകനായ ക്രിസ്തു അവൾക്കായ് നേടിയ യോഗ്യതകളാലാണ്.

മറിയത്തിന്റെ ജനനത്തിരുനാൾ രണ്ട് ഓർമ്മപ്പെടുത്തലുകൾ നൽകുന്നു.

1. ദൈവപുത്രന്റെ മാതാവായുള്ള മറിയത്തിന്റെ ജനനം മാമ്മോദീസയിലൂടെ ദൈവത്തിന്റെ ദത്തുപുത്രരായുള്ള നമ്മുടെ ജനനത്തെയും,
2. മകനായ ക്രിസ്തു, ദൈവമാതാവായിരിക്കുവാൻ അവൾക്കായ് യോഗ്യതകൾ നേടിയതുപോലെ മറിയത്തിന്റെ ശക്തമായ മാദ്ധ്യസ്ഥം ദൈവമക്കളായിരിക്കുവാൻ നമുക്കും നൽകും. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.