ലത്തീൻ സെപ്റ്റംബർ 05 മർക്കോ. 7: 31-37 അത്യന്താപേക്ഷിത തിരഞ്ഞെടുപ്പ്

“യേശു അവനെ ജനക്കൂട്ടത്തില്‍ നിന്നു മാറ്റിനിര്‍ത്തി, അവന്റെ ചെവികളില്‍ വിരലുകളിട്ടു; തുപ്പലു കൊണ്ട്‌ അവന്റെ നാവില്‍ സ്‌പര്‍ശിച്ചു”(മര്‍ക്കോ 7:33).

യേശു ബധിരനായ മനുഷ്യനെ ജനക്കൂട്ടത്തിൽ നിന്നും മാറ്റിനിർത്തി സുഖപ്പെടുത്തുന്നത്, ദൈവത്തിന് പാവങ്ങളോടും അധഃകൃതരോടും സഹിക്കുന്നവരോടും മുന്‍ഗണനാര്‍ഹമായ സ്നേഹത്തിന്റെ (Preferential love) പ്രകടനമായി കാണാവുന്നതാണ്. എല്ലാ മനുഷ്യർക്കും തുല്യമായ അന്തസ്സ്‌ ഉറപ്പു വരുത്തുക എന്നത് ദൈവത്തിന്റെ സാർവത്രികസ്നേഹത്തിന്റെ ഭാഗമാണ്. മനുഷ്യമഹിമക്കെതിരെയുള്ള കൈയ്യേറ്റങ്ങളായ അടിച്ചമർത്തൽ (Oppression), പ്രാന്തവല്‍ക്കരണം (Marginalization), ദാരിദ്ര്യം (Poverty) എന്നിവക്കിടയിൽ നിഷ്‌പക്ഷനായിരിക്കുവാൻ സ്നേഹനിധിയായ ദൈവത്തിനാകില്ല. ദൈവത്തിന്റെ ഈ സ്നേഹം വാഭാവത്തിൽ മുന്‍ഗണനാര്‍ഹം മാത്രമാണ്, പക്ഷപാതപരമല്ല. അതിനാൽ ദൈവത്തിന് പാവങ്ങളോടും അധഃകൃതരോടും സഹിക്കുന്നവരോടും മുന്‍ഗണനാര്‍ഹമായ സ്നേഹം അന്യായമല്ല, മറിച്ച് ദൈവനീതിയുടെ ഭാഗമാണ്.

പാവങ്ങൾ ധാർമ്മികമായോ, മതാധിഷ്‌ഠിതമായോ മറ്റുള്ളവരേക്കാൾ മെച്ചപ്പെട്ടവരായതു കൊണ്ടല്ല ദൈവത്തിന് പാവങ്ങളോട് മുന്‍ഗണനാര്‍ഹ-സ്നേഹം ഉള്ളത്. മറിച്ച് ദാരിദ്യ്രവും അടിച്ചമർത്തലുകളും ദൈവതിരുമനസിന് എതിരാണ് എന്നതിനാലാണ്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം പാവങ്ങളോടും അധഃകൃതരോടും സഹിക്കുന്നവരോടുമുള്ള മുന്‍ഗണനാര്‍ഹമായ സ്നേഹം തിരഞ്ഞെടുക്കാവുന്ന തിരഞ്ഞെടുപ്പല്ല (option that is not optional) മറിച്ച്, അത്യന്താപേക്ഷിത തിരഞ്ഞെടുപ്പാണ് (option that is essential). ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.