ലത്തീൻ സെപ്റ്റംബർ 03 ലൂക്കാ 5: 33-39 ആത്മസന്തോഷം

“യേശു അവരോട്‌ പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴരെക്കൊണ്ട്‌ ഉപവസിപ്പിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയുമോ?” (ലൂക്കാ 5:34).

മണവാളൻ യേശുവും മണവറത്തോഴർ ശിഷ്യരും ആണ്.

ആത്മാവിൽ ആനന്ദിക്കുക എന്നത് വിശുദ്ധിയുടെ ഏറ്റവും ഉൽകൃഷ്ടമായ ലക്ഷണമാണ്. ജീവിതത്തിൽ ദൈവസാന്നിധ്യവും പരിപരിപാലനയും അനുഭവിക്കുമ്പോൾ ലഭിക്കുന്ന ആനന്ദമാണിത്. ദൈവത്തിന്റെ കരങ്ങൾ തന്നിലൂടെ പ്രവർത്തിക്കുന്നു എന്ന തിരിച്ചറിവിൽ ആത്മാവിൽ ആനന്ദിക്കുന്ന മറിയത്തിന്റെ സ്തോത്രഗീതമാണ് “എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു” എന്ന വാക്കുകൾ.

ആത്മാവിൽ ആനന്ദിക്കുന്ന മറിയം ഒരു അനുഗ്രഹമായി ഏലീശ്വായുടെ ഭവനത്തിലേക്ക് തിടുക്കത്തിൽ എത്തുന്നു. ആത്മാവിൽ ആനന്ദിക്കുന്നവർക്കേ അനുഗ്രഹമാകാൻ സാധിക്കൂ. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.