ലത്തീൻ ആഗസ്റ്റ് 25 മത്തായി 23: 27-32 ആത്മീയനാട്യം

“ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞവരാണ്‌” (മത്തായി 23:28).

മരണമടഞ്ഞവരുടെ സ്മാരകങ്ങളായ ശവകുടീരങ്ങളിലൂടെയുള്ള സഞ്ചാരവും സ്പർശനവും മനുഷ്യരെ അശുദ്ധരാക്കുന്നു എന്ന വിശ്വാസം യേശുവിന്റെ സമകാലീനരുടെ ഇടയിൽ നിലവിലുണ്ടായിരുന്നതിനാൽ അത്തരക്കാരെ സമൂഹത്തിന്റെ മുഖ്യധാരാവ്യവഹാരങ്ങളിൽ നിന്നും മാറ്റിനിർത്തിയിരുന്നു. ഫരിസേയരുടെ കപടനാട്യം സമൂഹത്തിലുളവാക്കുന്ന ജീർണ്ണതയിൽ നിന്നും ശിഷ്യർ തങ്ങളെത്തന്നെ പരിരക്ഷിക്കുന്നതിനു വേണ്ടിയുള്ള ജാഗ്രതയെക്കുറിച്ച് ഓർമ്മപ്പെടുത്താൻ മുകളിൽ പ്രതിപാദിച്ച ഒറ്റപ്പെടുത്തൽ പാരമ്പര്യത്തെ ഉദാഹരിക്കുന്നു.

ശവകുടീരങ്ങളുടെ കവാടങ്ങളും ബാഹ്യഭാഗങ്ങളും അതിമനോഹരമായി അലംകൃതമായിരിക്കുമ്പോൾ അന്തർഭാഗം ശരീരഭാഗങ്ങളുടെ ജീർണ്ണതയാൽ മലിനമായിരിക്കും. ഫരിസേയരുടെ ജീവിതരീതിയിലും പാരമ്പര്യങ്ങളിലും പ്രതിഫലിച്ചുനിന്നിരുന്ന ഇരട്ടത്താപ്പിനെ അവതരിപ്പിക്കുവാൻ ശവകുടീരത്തെ ഒരു പ്രതീകമായി അവതരിപ്പിക്കുന്നു. അതായത്, പൂർവീകർ കൊല ചെയ്ത പ്രവാചകന്മാരുടെ പേരിൽ സ്മാരകങ്ങൾ ഉണ്ടാക്കി അവർ തങ്ങളെത്തന്നെ കൊലപാതകികളാക്കി അവതരിപ്പിക്കുന്നു. അവരുടെ വാക്കുകൾ തന്നെ പ്രവർത്തികളെ നിഷേധിക്കുന്നു.

കപടനാട്യം ഇരട്ടത്താപ്പായതിനാൽ ഒരു ദ്വികരണപ്രവർത്തിയും നന്മയുടെ മറവിൽ തിന്മ ചെയ്ത് മറ്റുള്ളവരെയും തിന്മയിലേക്ക് നയിക്കുന്നതിനാൽ ഇരട്ടപാപവുമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.