ലത്തീൻ ആഗസ്റ്റ് 21 മത്തായി 23: 1-12 വ്യക്തിത്വങ്ങളുടെ വിഗ്രഹവത്ക്കരണം

“… നിങ്ങൾ  റബ്ബി – പിതാവ് – നേതാവ് എന്നൊന്നും വിളിക്കപ്പെടരുത് …” (വാക്യം 7,9,10).

നിങ്ങൾ “റബ്ബി“, “പിതാവ്“, “നേതാവ്” എന്നൊന്നും വിളിക്കപ്പെടരുത് എന്ന് പറയുമ്പോൾ, അംഗീകാര-സംജ്ഞകളുടെയോ, സ്ഥാനനാമങ്ങളുടെയോ ഉപയോഗത്തിന് യേശു എതിരാണ് എന്നർത്ഥം ഇല്ല. കാരണം സ്ഥാനമാനങ്ങളും സംജ്ഞകളുമൊക്കെ കുടുംബ-സാമൂഹ്യ ജീവിതക്രമീകരണത്തിനും നടത്തിപ്പിനും ആവശ്യമാണ്. എന്നാൽ സ്ഥാനമാനങ്ങളെയും സംജ്ഞകളെയുമൊക്കെ മറ്റുള്ളവരെ ശുശ്രുഷിക്കാനുള്ള അവസരങ്ങളായി കാണാതെ, ആത്മപ്രചാരത്തിനായും മഹത്വത്തിനായും ദുരുപയോഗിക്കുന്ന ഫരിസേയശൈലിയെ അഥവാ “വ്യക്തിത്വങ്ങളുടെ വിഗ്രഹവത്ക്കരണം” (Cult of Personalities) ആണ് യേശു വിമർശിക്കുന്നത്.

മതാത്മക ജീവിതത്തിന്റെ ആത്യന്തികലക്ഷ്യം ദൈവമഹത്വമാണ്. എവിടെ മതാത്മക ജീവിതത്തിന്റെ ലക്ഷ്യം മനുഷ്യമഹത്വം ആകുന്നുവോ അവിടെ വിഗ്രഹാരാധനയുടെ ഒരു രൂപമായ വ്യക്തി-ആരാധന രൂപമെടുക്കും. ആമ്മേൻ.

ഫാ ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.