ലത്തീൻ ആഗസ്റ്റ് 11 മത്തായി 18: 15-20 പരിവർത്തനാത്മക സൗഹൃദം

“അവന്‍ അവരെയും അനുസരിക്കുന്നില്ലെങ്കില്‍ സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്ക് വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ” (മത്തായി 18:17).

സഭാഗാത്രത്തിൽ തെറ്റ് ചെയ്യുന്ന ഒരു അംഗത്തെ ചുങ്കക്കാരനെപ്പോലെയോ, വിജാതീയനെപ്പോലെയോ കണക്കാക്കുക എന്ന യേശുവചനം അസന്ദർഭിക പശ്ചാത്തലത്തിൽ സഭാഭൃഷ്ട് അഥവാ സമുദായ ബഹിഷ്കരണം (Excommunication) എന്ന തെറ്റായ അർത്ഥം നൽകപ്പെടാം. ചുങ്കക്കാരോടും പാപികളോടും വ്യഭിചാരികളുമായവരോട് കരുണാർദ്രഹൃദയത്താൽ യേശുവിനുണ്ടായിരുന്ന മാനസാന്തരം ജനിപ്പിക്കുന്ന സുഹൃത്ഭാവം ഉണ്ടായിരിക്കുക എന്നർത്ഥം.

അതായത്, ചുങ്കക്കാരോടും പാപികളോടും വ്യഭിചാരികളുമായവരോട് കരുണാർദ്രഹൃദയത്താൽ യേശുവിനുണ്ടായിരുന്ന മാനസാന്തരം ജനിപ്പിക്കുന്ന അഥവാ പരിവർത്തനാത്മക സുഹൃത്ഭാവം ഉണ്ടായിരിക്കുക എന്നർത്ഥം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.