ലത്തീൻ ആഗസ്റ്റ് 05 മത്തായി 16: 13-23 ആധികാരികതയുടെ താക്കോലുകൾ

“…സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ ഞാൻ നിനക്ക് നൽകും” (വാക്യം 19).

വത്തിക്കാൻ ചത്വരത്തിൽ കൈയ്യിൽ താക്കോൽക്കൂട്ടമുള്ള വി. പത്രോസിന്റെയും വാളേന്തിയ വി. പൗലോസിന്റെയും ഗാംഭീര്യദ്യോതകമായ രണ്ട് ശിലാപ്രതിമകൾ കാണാം. പത്രോസിന്റെ കൈയ്യിലെ താക്കോലുകൾ തുറക്കാനും അടയ്ക്കാനും അഥവാ ബന്ധിക്കാനും അഴിക്കാനുമുള്ള (to bind and loose) അധികാരത്തെയാണ് സൂചിപ്പിക്കുന്നത്.

മിശിഹായുടെ മൗതീകശരീരമായ തിരുസഭയുടെ ദൃശ്യരൂപത്തിന്റെ അഥവാ അധികാരനിയുക്തമായ സ്ഥാപനസഭയുടെ (Institutional Church) ഭരണകർതൃത്വം ക്രിസ്തു ഏൽപ്പിച്ചത് പത്രോസിനെയും അവന്റെ പിൻഗാമികളായ മാർപാപ്പാമാരെയും ആണ്. പത്രോസിന്റെ കൈയ്യിലെ താക്കോലുകൾ പത്രോസിന്റെ പിൻഗാമികളായ മാർപാപ്പാമാരിലൂടെ സഭയ്ക്ക് ഭൂമിയിൽ നൽകപ്പെട്ടിരിക്കുന്ന 1. പാപമോചനത്തിനും 2. പ്രബോധനത്തിനും 3. അച്ചടക്കനടപടികൾക്കും ഉള്ള അധികാരത്തെയാണ്.

വിശ്വാസകാര്യങ്ങളിൽ റോമയിലെ പത്രോസിന്റെ സിംഹാസനത്തോടുള്ള വിധേയത്വം സഭയോടുള്ള വിധേയത്വമാണ്. സഭയോടുള്ള വിധേയത്വം ക്രിസ്തുവിനോടുള്ളതും അതുപോലെ ദൈവത്തോടും. ആമ്മേൻ.

+ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.