ലത്തീൻ ആഗസ്റ്റ് 02 മത്തായി 14: 13-21 അഭിനിവേശിതം കാരുണ്യം

“…അവന്‍ കരയ്‌ക്കിറങ്ങിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരുടെ മേല്‍ അവന്‌ അനുകമ്പ തോന്നി. അവരുടെയിടയിലെ രോഗികളെ അവന്‍ സുഖപ്പെടുത്തി…” (മത്തായി 14:14) എന്ന ദൈവവചനം ഇന്നിന്റെ ഒരു അഭിനവ രാഷ്ട്രീയപ്രവർത്തകനെക്കുറിച്ചായിരുന്നുവെങ്കിൽ “…അവന്‍ കരയ്‌ക്കിറങ്ങിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവന്റെ ഹൃദയം ആഹ്ലാദപൂരിതമായി. കാരണം അവൻ അവരിൽ വലിയ ഒരു വോട്ട് ശേഖരത്തെ കണ്ടു…” എന്ന് ഫലിതരൂപേണ വായിക്കാമായിരുന്നു.

വ്യക്തിപരമായി എന്തെങ്കിലും നേട്ടത്തേക്കാൾ മറ്റുള്ളവരുടെ ആവശ്യങ്ങളിലേക്കാണ് യേശുവിന്റെ നോട്ടം. ദയ (pity) എന്നത് അവനെ സംബന്ധിച്ചിടത്തോളം ഒരു വികാരം മാത്രമല്ല, മറിച്ച് കരുണപ്രകാശത്തിലേക്കുള്ള ചലനമായിരുന്നു.അനുകമ്പയാകണം ക്രൈസ്തവന്റെ അഭിനിവേശം (Compassion shall be the passion of a Christian). ആമ്മേൻ.

ഫാ ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.