ലത്തീൻ ജൂലൈ 23 മത്തായി 13: 18-23 ആത്മീയ അസന്നിഹിത്വം

“ഒരുവന്‍ വചനം ശ്രവിക്കുന്നു; എന്നാല്‍ ലൗകിക വ്യഗ്രതയും ധനത്തിന്റെ ആകര്‍ഷണവും വചനത്തെ ഞെരുക്കുകയും അത് ഫലശൂന്യമാവുകയും ചെയ്യുന്നു. ഇവനാണ് മുള്ളുകളുടെ ഇടയില്‍ വീണ വിത്ത്‌” (മത്തായി 13:22).

മുള്ളുകൾക്കിടയിൽ ഞെരുക്കപ്പെടുന്ന വിത്തുകളുടെ ചിത്രം ആത്മീയജീവിതം നയിക്കുന്ന ഒരു വ്യക്തി കടന്നുപോകുന്ന “ആത്മീയ അസന്നിഹിത്വം” (Spiritual Absenteesm) എന്നതിനെ ഓർമ്മപ്പെടുത്തുന്നു. ആധുനികലോകം സൃഷ്ടിക്കുന്ന തിരക്കുകളുടെ ജീവിതശൈലിയിൽ മനുഷ്യർ തങ്ങളുടെ തന്നെ ആത്മീയ-ഗൃഹത്തിൽ ധ്യാനാത്മക നിശബ്ദതയിൽ ആയിരിക്കാൻ സാധിക്കാത്ത അവസ്ഥയെയാണ് ആത്മീയ അസന്നിഹിത്വം എന്ന് പറയുന്നത്. ശ്രവിക്കുന്ന ദൈവവചനം ബാഹ്യശബ്ദങ്ങളാലും അമിത പ്രവർത്തനങ്ങളാലും താത്പര്യങ്ങലാലും ഞെരുക്കപ്പെടുന്നതാണിത്.

ആത്മീയ-ഗൃഹത്തിൽ ധ്യാനാത്മക നിശബ്ദതയിൽ ആയിരിക്കാൻ ശ്രമിക്കുന്നവരുടെ ഹൃദയത്തിൽ ദൈവവചനം ഫലം ചൂടുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.