ലത്തീൻ ജൂൺ 14 മത്തായി 5: 38-42 പുരോഗമനോന്മുഖ പ്രതികാരം

“…പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാത്ഥിക്കുവിൻ…” (വാക്യം 44) .

പ്രതികാരബുദ്ധി” മനുഷ്യന്റെ ജന്മവാസനകളിലൊന്നാണ്. പൗരാണിക കാലഘട്ടത്തിൽ നിലവിലിരുന്ന അനിയന്ത്രിത പ്രതികാരം (Unlimited Retaliation) (ഉൽ. 4:23), ആനുപാതിക പ്രതികാരം (Proportionate Retaliation) (കണ്ണിന് പകരം കണ്… പുറ. 21:24) എന്നിവയെ യേശു പൂർണ്ണമായും തിരസ്‌കരിക്കുന്നു. ക്രൈസ്തവർ അനുവർത്തിക്കാനായി യേശു നിർദ്ദേശിക്കുന്നത് ഒരു “പുരോഗമനോന്മുഖ പ്രതികാരം” (Progressive Retaliation) ആണ്.

അതായത്, ഹിംസയുടെ പ്രവർത്തിക്ക് അഹിംസ കൊണ്ട് പ്രതികാരം ചെയ്യുന്നതാണ് പുരോഗമനോന്മുഖ പ്രതികാരം. യേശു പഠിപ്പിക്കുന്നതുപോലെ, ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേ ചെകിട് കാണിച്ചുകൊടുക്കുന്നതും കുപ്പായമെടുക്കുന്നവന് മേലങ്കി കൂടി എടുക്കാൻ അനുവദിക്കുന്നതും ഒരു മൈൽ നടക്കാൻ നിർബന്ധിക്കുന്നവനോടൊപ്പം രണ്ട് മൈൽ നടക്കുന്നതും പുരോഗമനോന്മുഖ പ്രതികാരത്തിന്റെ ഉദാഹരണങ്ങളാണ്. തിന്മയെ നന്മ കൊണ്ട്, ശപിക്കുന്നവരെ അനുഗ്രഹം കൊണ്ട്, വേദനിക്കുന്നവർക്കു വേണ്ടി പ്രാത്ഥിക്കുന്നതാണ് പുരോഗമനോന്മുഖ പ്രതികാരം. ചുരുക്കത്തിൽ ക്രൈസ്തവർ ചെയ്യുന്ന പ്രതികാരം എപ്പോഴും മധുരപ്രതികാരം ആയിരിക്കണം! ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.