ലത്തീൻ മെയ് 27 മർക്കോ. 10: 46-52 പാപക്കുപ്പായം 

“അവന്‍ പുറങ്കുപ്പായം ദൂരെയെറിഞ്ഞ്‌, കുതിച്ചുചാടി യേശുവിന്റെ അടുത്തെത്തി” (മര്‍ക്കോ. 10:50).

സാധാരണ തണുപ്പിൽ നിന്നും രക്ഷ നേടുവാൻ വേണ്ടിയാണ് മനുഷ്യര്‍ പുറങ്കുപ്പായം ധരിക്കുന്നത്. മറ്റു കാലാവസ്ഥയിൽ പുറങ്കുപ്പായത്തിന്റെ ഉപയോഗം ഒരു ഭാരമായേ അനുഭവപ്പെടുകയുള്ളൂ. ബാർത്തെമിയുസിന്റെ പുറങ്കുപ്പായം അവന്റെ ആത്മീയജീവിതത്തെ പൊതിഞ്ഞുനിൽക്കുന്ന പാപസാഹചര്യങ്ങളുടെ പ്രതീകമായി കാണാം. ബാർത്തെമിയുസിന്റെ കുതിച്ചുചാട്ടം ആനന്ദത്തിന്റെ പ്രകാശനമെന്നതിനേക്കാൾ സ്വാതന്ത്ര്യത്തിന്റെ അനുഭമായി കാണാവുന്നതാണ്.

പാപഭാരങ്ങളുടെ പുറങ്കുപ്പായങ്ങൾ ഇറക്കിവയ്ക്കുമ്പോൾ സ്വാതന്ത്ര്യത്തിന്റെ അനുഭവം ലഭ്യമാകുന്നു. അപ്പോഴാണ് ജീവിതത്തിൽ ആത്മീയവും ഭൗതീകവുമായ കുതിച്ചുചാട്ടങ്ങൾ സാധിതമാക. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.