ലത്തീൻ മെയ് 22 യോഹ. 21: 20-25 ജിജ്ഞാസ

“നിനക്കെന്ത് കാര്യം?” (വാക്യം 22).

മറ്റുള്ളവരുടെ ജീവിതവുമായി മാത്രം ബന്ധമുള്ള കാര്യങ്ങളെക്കുറിച്ച് അറിയാനുള്ള ജിജ്ഞാസ മനുഷ്യസഹജമായ ഒരു പ്രവണതയാണ്. ഒരു രക്തസാക്ഷിയായി പത്രോസ് ദൈവത്തെ മഹത്വപ്പെടുത്തുമെന്ന് യേശു അവനെ അറിയിച്ചപ്പോൾ (യോഹ. 21:18), സഹപ്രവർത്തകനായ യോഹന്നാന്റെ വിധിനിയോഗം എമെന്തായിരിക്കും എന്ന് ജിജ്ഞാസയോടെ പത്രോസ് യേശുവിനോട് ചോദിക്കുന്നു. “ഞാൻ വരുന്നതുവരെ ഇവൻ ജീവിച്ചിരിക്കണമെന്നതാണ് എന്റെ ഹിതമെങ്കിൽ നിനക്കെന്ത്‌?” (യോഹ. 21:22) എന്ന് ചോദിച്ചുകൊണ്ട് തന്റെ തന്നെ ശിഷ്യത്വത്തിലും ദൗത്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ യേശു പത്രോസിനോട് ആവശ്യപ്പെടുന്നു. കാരണം, യോഹന്നാന്റെ ശിഷ്യത്വം അവന്റെ വിഷയമാണ്, പത്രോസിൻ്റെതല്ല. ദൈവം പത്രോസിനെ ശിഷ്യത്വത്തിനായ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ വിധത്തിൽ വിശിഷ്‌ടമായി വിളിച്ചിരിക്കുന്നതിനാൽ അവൻ അവന്റെ ശിഷ്യത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു.

ശിഷ്യത്വത്തിന്റെ ദൗത്യങ്ങൾ നിറവേറ്റാൻ ഒരു ക്രൈസ്തവനെ പലപ്പോഴും തടസപ്പെടുത്തുന്നത് മറ്റുള്ളവരുടെ ജീവിതത്തെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള അമിത ജിജ്ഞാസയും ഇടപെടലുകളുമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.