ലത്തീൻ മെയ് 11 യോഹ 16: 20-23 ഈറ്റുനോവ് 

അപ്പോൾ നിങ്ങൾ സന്തോഷിക്കും. (വാക്യം 22 )

കർത്താവിന്റെ ദിനത്തിനുവേണ്ടി കാത്തിരുന്ന ഇസ്രായേൽ ജനത്തിന്‌ അനുഭവിക്കേണ്ടിവന്ന സഹനങ്ങളെ ഒരു സ്ത്രീയുടെ ഈറ്റുനോവിനോടാണ് ഏശയ്യാ പ്രവാചകൻ ഉപമിച്ചിരിക്കുന്നത് (ഏശാ 26:17). അതുപോലെ, സഭകളിൽ ക്രിസ്തുവിനെ രൂപപ്പെടുത്തുന്നതിന് പൗലോസ്ശ്ലീഹ അനുഭവിക്കേണ്ടിവന്ന സഹനങ്ങളെ ഈറ്റുനോവിനോടാണ് ഉപമിച്ചിരിക്കുന്നത് (ഗലാ. 4:11). ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം ശിഷ്യരിൽ സ്രഷ്ടിക്കാൻ പോകുന്ന വേർപാടിന്റെ വേദനയെ ഇതുപോലെ തന്നെ ഈറ്റ്നോവിനോട് യേശു ഉപമിക്കുന്നു. കാരണം ഈറ്റ്നോവനുഭവിക്കുന്ന സ്‌ത്രീ കുഞ്ഞിന് ജൻമ്മം കൊടുത്തുകഴിയുന്പോൾ ആനന്ദിക്കുന്നതുപോലെ പോലെ പന്തക്കുസ്തയിൽ പരിശുദ്ധാത്മാവ് വന്നു കഴിയുന്പോൾ ശിഷ്യൻമ്മാർ ആനന്ദിക്കും.

കാർമേഘങ്ങൾക്കപ്പുറം സൂര്യനുണ്ട് എന്ന് വിശ്വസിക്കുന്നതുപോലെ കാർമേഘസദൃശ്യമായ വേദനകൾക്കും, സഹനങ്ങൾക്കും, ദുഖങ്ങൾക്കുമപ്പുറം ദൈവത്തിന്റെ കരങ്ങളുണ്ട് എന്ന വിശ്വാസം യഥാര്‍ത്ഥ ക്രൈസ്തവ ശിഷ്യത്വത്തിന്റെ ലക്ഷണമാണ്.

ആനന്ദം, പ്രത്യേകിച്ച് ശാശ്വതമായ ആനന്ദം എന്നത് ഒരു ജീവിതാനുഭവങ്ങൾ സമ്മാനിക്കുന്ന ഈറ്റുനോവുകൾക്കുശേഷം കടന്നുവരുന്ന ആനന്ദമാണ്! ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സോളാപൂർ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.