ലത്തീൻ മെയ്‌ 11 യോഹ. 16: 5-11 അദൃശ്യ സാന്നിധ്യം 

“അവൻ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും” (വാക്യം 08). പരിശുദ്ധാത്മാവ്‌ ആത്മീയജീവിതത്തിൽ പാപം, നീതി, ന്യായവിധി എന്നി മൂന്ന് കാര്യങ്ങളെക്കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തുമെന്നു യേശു വെളിപ്പെടുത്തുന്നു.

പാപം: അസത്യങ്ങളെ സത്യങ്ങളായി അവതരിപ്പിച്ച് സാത്താൻ മനുഷ്യരെ വഞ്ചിക്കുമ്പോൾ പരിശുദ്ധാത്മാവ് ഈ കുടിലതകളെ മനുഷ്യമക്കൾക്കു വെളിപ്പെടുത്തി സത്യമായ യേശുവിനെ പിന്തുടരാൻ അവനെ സഹായിക്കുന്നു.

നീതി: കർത്താവിന്റെ വഴികളിൽകൂടി നടക്കുന്നതിലൂടെയാണ് മനുഷ്യർ നീതിമാന്മാർ ആയിത്തീരുക. യേശു ലോകത്തിലായിരുന്നപ്പോൾ അവന്റെ പ്രത്യക്ഷമായ സാന്നിധ്യം അവർക്ക് സത്യമായിരുന്നതിനാൽ ആ വഴിയിൽക്കൂടി നടക്കുവാൻ സാധ്യമായിരുന്നു. ഇന്ന് അവന്റെ അസാന്നിധ്യത്തിൽ ആ വഴിയിൽക്കൂടി നടക്കുവാൻ സാധിക്കുന്നതും അങ്ങനെ നീതിമാന്മാരായിരിക്കുവാൻ സാധിക്കുന്നതും വിശ്വാസത്തിന്റെ കണ്ണുകളിൽ കൂടിയാണ്.

ന്യായവിധി: യേശു മഹത്വവൽക്കരിക്കപ്പെട്ടതിലൂടെ ലോകത്തിന്റെ അധികാരിയായ സാത്താൻ വിധിക്കപ്പെട്ടിരിക്കുന്നു. ഈ ന്യായവിധിയെക്കുറിച്ച് ലോകത്തെ ഓർമ്മപ്പെടുത്തന്നതും ദൈവത്തിലാശ്രയിച്ചു ജീവിക്കാൻ ശക്തി നൽകുന്നതും പരിശുദ്ധാത്മാവാണ്.

ആത്മാവായ ദൈവത്തിന്റെ പ്രചോദനങ്ങൾക്കനുസരിച്ചു ജീവിക്കാം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.