ലത്തീൻ മെയ് 08 യോഹ. 15: 18-21 ഭൗതിക നിസ്സംഗത

“നിങ്ങൾ ലോകത്തിന്റേതല്ലാത്തതുകൊണ്ട് ലോകം നിങ്ങളെ ദ്വേഷിക്കും” (വാക്യം 19).

ഫ്രഞ്ച്‌ തത്വചിന്തകനായ തേയാർഡ്‌ ഷർദാന്റെ അഭിപ്രായത്തിൽ മനുഷ്യർ “ആത്മീയാനുഭവങ്ങൾ ഉള്ള മനുഷ്യരല്ല, മറിച്ച് ശരീരമുള്ള ആത്മീയരാണ്.” യേശു തന്റെ വിടവാങ്ങൽ പ്രഭാഷണത്തിൽ അപ്പസ്തോലികദൗത്യം നിർവ്വഹിക്കുമ്പോൾ ശിഷ്യർ അനുഭവിക്കേണ്ടിവരുന്ന തിരസ്ക്കരണാനുഭവങ്ങളെക്കുറിച്ച് ശിഷ്യരെ ഓർമ്മിപ്പിക്കുന്നു. അവർ ലോകത്തിൽ നിന്നും ദൈവികശുശ്രുഷയ്ക്കായി മാറ്റിനിര്‍ത്തപ്പെട്ടവരാകയാൽ ലോകത്തിന്റെ രീതികൾക്കെതിരായി ജീവിക്കേണ്ടിയിരിക്കുന്നു. അപ്രകാരമുള്ള ജീവിതം അനേകം ശത്രുക്കളെ ചുറ്റും സൃഷ്ടിക്കും.

ലോകത്തിലായിരിക്കുമ്പോഴും ഒരു ലോകായതന്‍ ആകാതിരിക്കുക, ഭൗതികവസ്‌തുക്കൾ ഉപയോഗിക്കുമ്പോഴും ഭൗതികവാദി ആകാതിരിക്കുക എന്നിവ ജീവിതശൈലിയുടെ ഭാഗമാക്കി ഭൗതികനിസ്സംഗത പാലിക്കുക ക്രിസ്തുശിഷ്യന്‌ അത്യാവശ്യമാണ്. അതായത്, ലോകത്തിൽ കാലുറപ്പിച്ചു നിൽക്കുമ്പോഴും സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കേണ്ടവനാണ് ക്രൈസ്തവൻ. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.