
യേശു ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: എന്നില്‍ വിശ്വസിക്കുന്നവന് എന്നിലല്ല, എന്നെ അയച്ചവനിലാണു വിശ്വസിക്കുന്നത് (യോഹ. 12:44).
ദൈവവചനത്തിന്റെ ശ്രവണം മാത്രമല്ല മറിച്ച് വചനത്തിന്റെ മനനത്തിലൂടെ അതിനെ വിശ്വാസജീവിതത്തിന്റെ ഭാഗമാക്കി മാറ്റുമ്പോഴാണ് അത് ശിഷ്യത്വജീവിതത്തിന് പോഷണമായി ഭവിക്കുക.
വചനശ്രവണം ഒരു ശാരീരിക പ്രവർത്തിയാണെങ്കിൽ വചനമനനം ആത്മാവിനോടുള്ള തുറവിയിൽ മാത്രം ചെയ്യാവുന്ന ആത്മീയപ്രവൃത്തിയാണ്. ആത്മാവിന്റെ പ്രവർത്തനങ്ങളോട് തുറവിയുള്ളവരായി നിശബ്ദതയിലും മനനത്തിലും ദൈവവചനത്തെ ഹൃദയത്തിൽ സ്വീകരിക്കുമ്പോഴാണ് ദൈവവചനം നിത്യജീവന് നിദാനമായി ഭവിക്കുന്നത്. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ