ലത്തീൻ ഏപ്രിൽ 26 യോഹ. 10: 1-10 പേര് ചൊല്ലി വിളിക്കുന്ന ദൈവം

_”അവൻ ആടുകളെ പേര് ചൊല്ലി വിളിക്കുന്നു“_ (വാക്യം 3).

നല്ലിടയന്റെ ഒരു സ്വഭാവസവിശേഷത എന്നത് അവൻ തന്റെ ആടുകളെ പേര് ചൊല്ലി വിളിക്കുന്നു എന്നതാണ്. ഏതൊരു വ്യക്തിക്കും ഒരു ഭാഷയിലെ ഏറ്റവും മധുരിക്കുന്നതും പ്രാധാന്യമുള്ളതുമായ സ്വരം  സ്വന്തം പേരായിരിക്കും. കാരണം, പേര് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെയും അതുല്യതയെയും പ്രതിനിധാനം ചെയ്യുന്ന സ്വരമാണ്. അതുകൊണ്ടായിരിക്കാം മനുഷ്യരെ പേര് ചൊല്ലി വിളിക്കുന്ന ദൈവത്തെ വിശുദ്ധ ഗ്രന്ഥം അവതരിപ്പിക്കുന്നത്. യാക്കോബിനെ (ഉൽ. 35:10); മോശയെ (പുറ. 33:12); മനുഷ്യരെ (ഏശ. 43:1, 45:3, 49:1) പേരു ചൊല്ലി വിളിക്കുന്ന ദൈവം.

ദൈവം മനുഷ്യനുമായി സ്ഥാപിക്കാൻ ഇഷ്ടപ്പെടുന്ന ബന്ധം വ്യക്തിപരബന്ധമാണ്, ബഹുജനബന്ധമല്ല എന്നതാണ് ദൈവം പേര് ചൊല്ലി വിളിക്കുന്നു എന്നതിന്റെ സാംഗത്യം. പേര് ചൊല്ലി വിളിക്കുന്നതിലൂടെ ഓരോ വ്യക്തിയും ദൈവത്തിന്റെ ദൃഷ്ടിയിൽ അതുല്യനും അമൂല്യനുമാണ് എന്ന് വെളിപ്പെടുത്തപ്പെടുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.