ലത്തീൻ ഏപ്രിൽ 19 യോഹ. 6: 22-29 ജീവന്റെ അപ്പം

” _നശ്വരമായ അപ്പത്തിനു വേണ്ടി അദ്ധ്വാനിക്കാതെ മനുഷ്യപുത്രൻ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനു വേണ്ടി അദ്ധ്വാനിക്കുവിൻ_ ” (വാക്യം 27).

അപ്പം വര്‍ദ്ധിപ്പിച്ചശേഷം കഫർണാമിലേക്കു പോയ യേശുവിനെ തേടി ജനക്കൂട്ടം അവന്റെ അടുക്കലെത്തുന്നു. അപ്പം വര്‍ദ്ധിപ്പിക്കലിന്റെ അർത്ഥം മനസിലായതുകൊണ്ടല്ല, മറിച്ച് സൗജന്യമായി അപ്പം നൽകപ്പെടും എന്ന പ്രതീക്ഷയിലാണ് അവർ അവനെ പിന്തുടർന്നത്.

യേശു രണ്ടുതരം അപ്പത്തെക്കുറിച്ച് ഇന്നത്തെ സുവിശേഷത്തിൽ ഓർമ്മിപ്പിക്കുന്നു: “നശ്വരമായ അപ്പം” (Perishable Food), “നിത്യജീവന്റെ അപ്പം” (Bread of Eternal Life) എന്നിവയാണത്. നശ്വരമായ അപ്പമെന്നത് പ്രതിനിധാനം ചെയ്യുന്നത് മനുഷ്യർ ഭുജിക്കുന്ന അപ്പം മാത്രമല്ല, കൂടാതെ മനുഷ്യൻ ഈ ലോകത്തിൽ തേടുന്ന അധികാരം, സ്ഥാനമാനങ്ങൾ, ധനം, പേര്, പ്രശസ്തി എന്നിവയെയൊക്കെ അത് പ്രതിനിധീകരിക്കാം. നിത്യജീവന്റെ അപ്പമെന്നത് യേശുവിനെ തന്നെയാണ് സൂചിപ്പിക്കുക. വിശുദ്ധ ബലിയർപ്പണത്തിൽ അപ്പത്തിന്റെ രൂപത്തിൽ നാം അവനെ സ്വീകരിക്കുന്നു.

അതിനാൽ, അപ്പമെന്നത് ആവശ്യമായിരിക്കെത്തന്നെ നിത്യതയിലേക്കു നയിക്കുന്ന ജീവന്റെ അപ്പത്തെ (അഥവാ ദിവ്യകാരുണ്യത്തെ) തേടുക എന്നത് അതിനേക്കാൾ അത്യാവശ്യമാണ് എന്ന് യേശു, തന്നെ ശ്രവിച്ചവരെ എന്ന പോലെ നമ്മെയും ഓർമ്മിപ്പിക്കുന്നു. അപ്പം ശരീരത്തിന്റെ നിലനിൽപ്പിന് ആവശ്യമായിരിക്കുന്നതുപോലെ ജീവന്റെ അപ്പം (ദിവ്യകാരുണ്യം) ആത്മാവിന്റെ നിലനിൽപ്പിന് ആവശ്യമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.