ലത്തീൻ ഏപ്രിൽ 13 യോഹ. 3: 7b-15 മാർഗ്ഗോപദേശം

കാറ്റ്‌ അതിന് ഇഷ്‌ടമുളളിടത്തേക്കു വീശുന്നു; അതിന്റെ ശബ്‌ദം നീ കേള്‍ക്കുന്നു. എന്നാല്‍, അത്‌ എവിടെ നിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ്‌ ആത്മാവില്‍ നിന്നു ജനിക്കുന്ന ഏവനും (യോഹ 3:8).

കാറ്റ്‌ ശക്തിയും ചലനാത്മകതയുമുള്ള ഒരു പ്രതിഭാസമാണ്‌. കാറ്റിനെ ഒരു പ്രതീകമായി അവതരിപ്പിച്ച് പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെക്കുറിച്ച് നിക്കോദേമൂസിനെ പഠിപ്പിക്കുന്നു. നിങ്ങളെത്തന്നെ കാറ്റിൽ ആടിയുലയുന്ന  ‘ഉണക്കയില’യായി കണക്കാക്കുക. നിങ്ങൾക്കിഷ്ടമില്ലാത്ത സ്ഥലങ്ങളിലേക്ക് അത് നിങ്ങളെ കൊണ്ടുപോകും.

പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന വ്യക്തിയുടെ അവസ്ഥയും ഇങ്ങനെ തന്നെയാണ്. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുക എന്നതിന്റെ അർത്ഥം ലോകസുരക്ഷകളിൽ ആശ്രയിക്കാതെ ദൈവപരിപരിപാലനയിൽ ആശ്രയിച്ചുള്ള ജീവിതശൈലിയെയാണ്. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവർ ആകുമ്പോഴാണ് നാം ഉന്നതത്തിൽ നിന്ന് ജനിക്കുന്നവരാകുന്നത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.