ലത്തീൻ ഏപ്രിൽ 08 ലൂക്കാ 24: 35-48 ഉത്ഥിത സാന്നിധ്യം

“അവര്‍ ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ യേശു അവരുടെ മദ്ധ്യേ പ്രത്യക്ഷനായി അവരോട്‌ അരുളിച്ചെയ്‌തു: നിങ്ങള്‍ക്ക് സമാധാനം! അവര്‍ ഭയന്നു വിറച്ചു” (ലൂക്കാ 24:36).

ഉത്ഥിതൻ ശിഷ്യർക്കു പ്രത്യക്ഷപ്പെട്ടശേഷം നൽകുന്ന സമാധാന ആശംസ രണ്ട് കാര്യങ്ങളാണ് അവരുടെ ജീവിതത്തിൽ അർത്ഥമാക്കുന്നത്. ഒന്നാമതായി, ശിഷ്യർ കടന്നുപോകുന്ന ദുഃഖത്തിന്റെ നിമിഷങ്ങളിൽ അവരോടൊത്തുള്ള ഗുരുവിന്റെ സഹോദര്യസാന്നിദ്ധ്യം. രണ്ടാമതായി, ശിഷ്യരുടെ ദുഃഖത്തിനും ദുരിതത്തിനും നിമിഷങ്ങളിലുള്ള ഗുരുവിന്റെ സഹായം.

ഉത്ഥിതന്റെ സമാധാനം വേദന-ശൂന്യമായ ഒരു ലോകത്തിന്റെ വാഗ്ദാനമല്ല. മറിച്ച് പ്രതിബന്ധങ്ങളുടെ നിമിഷങ്ങളിൽ പ്രശാന്തത കൈവിടാതെ മുന്നോട്ടുപോകുവാൻ സഹായിക്കുന്ന ദൈവസാന്നിദ്ധ്യത്തിന്റെ ഉറപ്പാണ്. ക്രൈസ്തവർ ആരാധനാസമയത്തും പുറത്തും പരസ്പരം സമാധാനം ആശംസിക്കുമ്പോൾ  ക്രിസ്തുവിന്റെ സാന്നിധ്യമാണ് പരസ്പരം നൽകുന്നത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.