ലത്തീൻ ഏപ്രിൽ 07 യോഹ 15: 26-16: 4 സാക്ഷി 

അവൻ എന്നെക്കുറിച്ചു സാക്ഷ്യം നൽകും ….. നിങ്ങളും സാക്ഷ്യം നൽകും 

പരിശുദ്ധാതമാവ് വചനം പ്രഘോഷിക്കുന്നവരിൽ മാത്രമല്ല, വചനം ശ്രവിക്കുന്നവരിലും പ്രവർത്തിക്കുന്നു. വചനശ്രോതാവ്  വചനം ശ്രവിക്കുന്നതിന് മുൻന്പുതന്നെ വചനസ്വീകരണത്തിനായ്‌ ഹൃദയങ്ങളെ അതിനായി ഒരുക്കുന്നു. സഭയുടെ വചനശുശ്രുഷകളുടെയും, അനുതാപശുശ്രുഷകളുടെയും, ജീവകാരുണ്യപ്രവർത്തനങ്ങളുടെയും  ഗുണഭോക്താക്കളിലെല്ലാം പരിശുദ്ധാതമാവ് പ്രവർത്തിക്കുന്നു. ഇങ്ങനെയാണ് പരിശുദ്ധാതമാവ് ‘സഹായകൻ’ ആയി വർത്തിക്കുന്നത്.

ക്രൈസ്തവരെല്ലാം ക്രിസ്തുവിന്റെ വചനം പ്രഘോഷിക്കാൻ വിളിക്കപെട്ടവരാണ്. വചനത്തിന്റെ പ്രചാരകരും പ്രഘോഷകരും ആകുന്ന നിമിഷങ്ങളിൽ മറക്കരുതാത്ത ഒരു സത്യമാണ് പരിശുദ്ധാത്മാവ്‌  വചനത്തിന്റെ ശക്തമായ ഒരു സാക്ഷിയാണ് എന്നത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സോളാപൂർ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.