ലത്തീൻ ഫെബ്രുവരി 05 മർക്കോ. 6: 14-29 വിപദ്‌ജനകം വൈകാരികത്വം

“ഹേറോദേസ്‌ ആളയച്ച്‌ യോഹന്നാനെ പിടിപ്പിക്കയും കാരാഗൃഹത്തില്‍ ബന്ധികയും ചെയ്‌തിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ്‌ അവന്‍ ഇങ്ങനെ ചെയ്‌തത്‌. അവന്‍ അവളെ വിവാഹം ചെയ്‌തിരുന്നു” (മര്‍ക്കോ. 6:17).

അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ...” കർത്തൃപ്രാർത്ഥനയിൽ പ്രാർത്ഥിക്കുന്നതുപോലെ പ്രാർത്ഥനയുടെ ആത്യന്തികമായ ലക്ഷ്യം മനുഷ്യൻ ചെയ്യുന്ന പ്രവർത്തികളിലൂടെയെല്ലാം ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുക എന്നുള്ളതാണ്. എന്നാൽ ദൈവേഷ്ടനിർവ്വഹണത്തിന് പലപ്പോഴും തടസ്സമായി നിൽക്കുക വൈകാരിക ആവേശങ്ങൾ നൽകുന്ന പ്രചോദനങ്ങളാണ്.

വൈകാരിക ആവേശത്താൽ നയിക്കപ്പെട്ട ജീവിതത്തിന്റെ ഉടമയായിരുന്നു ഹെറോദേസ് എന്ന് സാക്ഷ്യപ്പെടുത്തുന്ന രണ്ട് പ്രവർത്തികൾ സുവിശേഷം അവതരിപ്പിക്കുന്നു.

1. യോഹന്നാന് കാരാഗൃഹം (John’s Captivity): ഹേറോദേസിന്റെ മനസ്സിലുണ്ടായിരുന്ന സ്നാപകയോഹന്നാനെക്കുറിച്ചുള്ള ചിത്രം ഒരു നീതിമാനും വിശുദ്ധനുമായ പ്രവാചകന്റെ ചിത്രമായിരുന്നതിനാൽ അവൻ സ്നാപകനെ ഭയപ്പെടുകയും സംരക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ തന്റെ സഹോദരഭാര്യയായ ഹെറോദിയായുമായുള്ള അവിഹിതബന്ധം പാപമാണെന്ന് യോഹന്നാൻ ഓർമ്മപ്പെടുത്തിയപ്പോൾ ഹേറോദോസ് അവനെ ബന്ധനസ്ഥനാക്കി കാരാഗൃഹത്തിൽ ആക്കുന്നത് വൈകാരിക ആവേശം ജനിപ്പിച്ച കോപത്താലാണ്.

2. അബദ്ധ പ്രതിജ്ഞ (Reckless Promise): ഹേറോദിയായ്ക്ക് യോഹന്നാനോട് പക തീർക്കാനുള്ള അവസരം സൃഷ്ടിക്കപ്പെടുന്നതും അത് ആ നീതിമാന്റെ ശിരച്ഛേദത്തിലേയ്ക്ക് നയിക്കുന്നതും സലോമിയുടെ നൃത്തം അവനിൽ സൃഷ്ടിച്ച വൈകാരിക ആവേശം ജനിപ്പിച്ച അബദ്ധപ്രതിജ്ഞയാണ്.

വൈകാരിക ആവേശത്തിലെടുക്കുന്ന തീരുമാനങ്ങളും വൈകാരിക ആനന്ദത്തിൽ എടുക്കുന്ന പ്രതിജ്ഞകളും ദൈവേഷ്ടത്തിന് എതിരാകാം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.